Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
Translated by: Deepa M
വാഹനം പ്രവര്‍ത്തിപ്പിക്കുന്നതിലേയ്ക്കായി ഇന്ധനത്തിന്‍റെയും വാതകങ്ങളുടെയും മിശ്രിതം ഉപയോഗപ്പെടുത്തുന്ന എഞ്ചിൻ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, വാഹനത്തിന് ആവശ്യമായ ഊര്‍ജ്ജത്തിനായി ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്ന വാഹനമാണ് ഇലക്ട്രിക് വെഹിക്കിൾ അഥവാ ഇവി. ‘കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ പ്രധാന ആശങ്കകളിലൊന്നാണ്. അതിന്‍റെ ‘ലഘൂകരണത്തിനായി’ ലോക രാജ്യങ്ങളിൽ ഉടനീളം മുൻഗണന നല്‍കേണ്ടുന്ന ഇക്കാലത്ത്, ഇവി കൂടുതൽ ജനപ്രിയമാവുകയാണ്.
മലിനീകരണം, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയില്‍ നിലവിലെ ഓട്ടോമൊബൈല്‍ എഞ്ചിന് പകരമായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുമ്പോള്‍ പുകക്കുഴല്‍ വഴി പുറംതള്ളുന്ന മാലിന്യങ്ങള്‍ ഇല്ലാത്തതിനാല്‍ പരിസ്ഥിതി മലിനീകരണം ഉണ്ടാകില്ല എന്നുറപ്പിക്കാം.
ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതൽ പ്രചാരം നേടുന്നുണ്ടെങ്കിലും, 21-ാം നൂറ്റാണ്ടിൽ വളരെ അർഹമായ ജനസമ്മിതിയില്‍ നിന്ന് പല തരത്തിൽ അവയെ തടയുന്ന ഒന്നിലധികം മിഥ്യകൾ ഇവിയെ ചുറ്റിപ്പറ്റിയുണ്ടെന്നതും സത്യമാണ്. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട ചില മിഥ്യകൾ തുറന്നു കാട്ടാനും അവയ്ക്ക് പിന്നിലെ യാഥാര്‍ഥ്യം നിങ്ങളിലെത്തിക്കാനും ഞങ്ങൾ ഇവിടെ ശ്രമിക്കുകയാണ്:
അവകാശവാദം: നിലവിലെ ഇന്ധന-വാതക എഞ്ചിൻ സംവിധാനമുള്ള വാഹനങ്ങളേക്കാൾ വില കൂടുതലായതിനാൽ ഇലക്ട്രോണിക് വാഹനങ്ങൾ ലാഭകരമല്ല.
വസ്‌തുത: ഇന്ധനത്തിന്‍റെയും അറ്റകുറ്റപ്പണികളുടെയും ചെലവുകൾ കണക്കിലെടുക്കുമ്പോൾ ആത്യന്തികമായി ഇലക്ട്രോണിക് വാഹനങ്ങൾ കൂടുതൽ ലാഭകരമാണ്.
ഇലക്ട്രോണിക് വാഹനങ്ങളുടെ ഉയർന്ന വില ഇപ്പോഴും ശരാശരി ഇന്ത്യൻ ഉപഭോക്താവിനെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ വാഹനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നുവെന്ന് എല്ലാവർക്കും അറിയാം. കേന്ദ്ര ഗവൺമെന്‍റിന്‍റെ കണക്കനുസരിച്ച്, ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഇവയുടെ വില, പെട്രോൾ വാഹനങ്ങൾക്ക് തുല്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുമ്പോഴെല്ലാം, പ്രാരംഭത്തില്‍ വിലകൾ കൂടുതലാണെന്നും, സാങ്കേതികവിദ്യ സാധാരണയായി ബഹുജന തലത്തിൽ സ്വീകരിക്കുമ്പോൾ, വില കുറയുമെന്നും നമുക്കറിയാം. ഇത് ഇലക്ട്രോണിക് വാഹനങ്ങൾക്കും ബാധകമാണ്. അതേസമയം, ഇലക്ട്രോണിക് വാഹനങ്ങളുടെ സാങ്കേതികവിദ്യയുടെ പ്രാരംഭ ഘട്ടത്തിലെ ‘ഉയർന്ന’ ചെലവ് ലഘൂകരിക്കുന്നതിന് സർക്കാർ തലത്തിൽ ഒന്നിലധികം സബ്‌സിഡികളും ഇൻസെന്‍റീവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് കാര്യമായ സബ്‌സിഡികൾ ലഭിക്കാനായി കേന്ദ്ര സർക്കാർ അടുത്തിടെ ബജറ്റ് വിഹിതം മൂന്നിരട്ടി വർദ്ധിപ്പിച്ചിട്ടുണ്ട്. ചലിക്കുന്ന ഭാഗങ്ങൾ കുറവായതിനാൽ ഇലക്ട്രോണിക് വാഹനങ്ങൾക്ക് പ്രവർത്തന ചെലവും പരിപാലനച്ചെലവും കുറവാണെന്നതും സത്യമാണ്. നിലവിലെ എഞ്ചിൻ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ആത്യന്തികമായി ദൈനംദിന ചെലവുകൾ കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു.
പ്രചരണം: ഇലക്ട്രോണിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ വളരെയധികം സമയമെടുക്കുന്നു.
വസ്‌തുത: ദിവസവും സഞ്ചരിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം വാഹനങ്ങൾ സാധാരണ ഗതിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാകും എന്നതാണ് യാഥാർത്ഥ്യം. ഓടിക്കാതെ ഇട്ടിരിക്കുന്ന സമയത്ത് ഇലക്ട്രോണിക് വാഹനങ്ങൾ എളുപ്പത്തിൽ ചാർജ് ചെയ്യാൻ കഴിയും.
കൂടാതെ, ഇന്ത്യൻ വിപണി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് ഫാസ്റ്റ് ചാർജറുകളുടെ കടന്നുവരവിനാണ്. അവയിൽ ചിലതിന് 42 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. വലിയ ബാറ്ററികളുള്ള 4-വീലർ ഇലക്ട്രോണിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജറുകൾ പ്രധാനമായും ഉപയോഗിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് വാഹന ചാർജർ അടുത്തിടെ ഹരിയാനയിലെ ഗുഡ്ഗാവിൽ കിയ മോട്ടോര്‍ കമ്പനി സ്ഥാപിച്ചിരുന്നു.
ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ നിരീക്ഷണം അനുസരിച്ച്, നിലവിൽ, ഇലക്ട്രോണിക് വാഹനങ്ങൾ (2-വീലർ, 3-വീലർ, 4-വീലർ) സ്ലോ/മിതമായ ചാർജറുകൾ ഉപയോഗിച്ച് ഏകദേശം 1-5 മണിക്കൂറിനുള്ളിൽ 0%-80% മുതൽ ചാർജ് ചെയ്യാനും ഫാസ്റ്റ് ചാർജറുകൾക്ക് ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളില്‍ ചാര്‍ജ് ചെയ്യാനും സാധിക്കും. വലിയ ബാറ്ററികളുള്ള ഇലക്ട്രിക് 4-വീലറുകൾ ചാർജ് ചെയ്യാനാണ് ഫാസ്റ്റ് ചാർജറുകൾ പ്രധാനമായും ഉപയോഗിക്കുന്നത്.
ക്ലെയിം: EV ബാറ്ററികൾ ദീർഘകാലം നിലനിൽക്കില്ല, ഏതാനും വർഷങ്ങൾ മാത്രമേ ഇവയ്ക്ക് ആയുസ്സുള്ളൂ
വസ്‌തുത: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ വർഷങ്ങളോളം നിലനിൽക്കും, മിക്ക കേസുകളിലും ഇലക്ട്രിക് വാഹനത്തിന്‍റെ ആയുസ്സിനേക്കാള്‍ കൂടുതല്‍ ഉണ്ടാകും ബാറ്ററികളുടെ ആയുസ്സ്.
മിക്ക കമ്പനികളും തങ്ങളുടെ ബാറ്ററികൾക്ക് 5 മുതൽ 8 വർഷം വരെ വാറന്‍റി നൽകുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യ അനുസരിച്ച് നിര്‍മ്മിക്കുന്ന, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ 10 മുതൽ 20 വർഷം വരെ നീണ്ടുനിൽക്കുന്നവയാണ്. അതിനാൽ, കുറച്ച് വർഷത്തെ ഉപയോഗത്തിന് ശേഷം ബാറ്ററി മാറ്റേണ്ടിവരുമെന്ന് ഉപഭോക്താക്കൾ വിഷമിക്കേണ്ടതില്ല.
പ്രചരണം: പെട്രോൾ/ഡീസൽ വാഹനത്തേക്കാൾ കൂടുതലാണ് ഇലക്ട്രിക് വാഹനങ്ങളുടെ പരിസ്ഥിതി മലിനീകരണ തോത് .
വസ്‌തുത: ചാർജ് ചെയ്യുമ്പോഴും ബാറ്ററികൾ നിർമ്മിക്കുമ്പോഴുമുള്ള വൈദ്യുതി ഉപയോഗ വേളയിലെ കാർബൺ ബഹിര്‍ഗമനം കണക്കാക്കിയാൽ പോലും, പെട്രോൾ/ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് കാർബൺ പുറംതള്ളല്‍ കുറവാണ്.
പെട്രോൾ വാഹനങ്ങൾക്ക് പെട്രോളിൽ സംഭരിച്ചിരിക്കുന്ന ഊർജത്തിന്‍റെ 17-21% ഊർജ്ജമാക്കി മാറ്റാൻ കഴിയുമ്പോൾ, ഇലക്ട്രോണിക് വാഹനങ്ങൾക്ക് 59-62% വൈദ്യുതോർജ്ജത്തെ ഗ്രിഡിൽ നിന്ന് ഊർജ്ജമാക്കി മാറ്റാൻ കഴിയും.
2020 ലെ ഒരു പഠനമനുസരിച്ച്, ഇലക്ട്രിക് വാഹനങ്ങൾക്ക് ഊർജ്ജം പകരാൻ ഉപയോഗിക്കുന്ന വൈദ്യുതി ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണെങ്കിൽപ്പോലും മൊത്തത്തിലുള്ള CO2 പുറംതള്ളല്‍ കുറയ്‌ക്കുന്നു. പെട്രോൾ/ഡീസൽ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണ പ്രക്രിയയിൽ കാർബൺ പുറന്തള്ളപ്പെടുന്നുണ്ടെങ്കിലും, പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണവുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്‍ബണ്‍ പുറംതള്ളല്‍ വളരെ കുറവാണ്. .
പ്രചരണം: ഇലക്ട്രിക് വാഹനങ്ങൾക്ക് വളരെ കുറഞ്ഞ മൈലേജ് റേഞ്ച് മാത്രമാണുള്ളത്.
വസ്‌തുത: ശരാശരി ഇന്ത്യൻ ഡ്രൈവറുടെ ദൈനംദിന മൈലേജ് ഉൾക്കൊള്ളാന്‍ ഇലക്ട്രിക് വാഹനങ്ങൾ പര്യാപ്തമാണ്
ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇന്ത്യൻ ഡ്രൈവർമാരുടെ ശരാശരി പ്രതിദിന മൈലേജിനെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയും. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ കണക്കനുസരിച്ച്, ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ശരാശരി റേഞ്ച് ഒരു ചാർജിന് ഏകദേശം 84 കിലോമീറ്ററാണ്, കൂടാതെ ഫോർ വീലറുകളുടെ ശരാശരി റേഞ്ച് 150-200 കിലോമീറ്ററിനും ഇടയിലാണ്. രാജ്യത്തിന്‍റെ നീളത്തിലും വീതിയിലും നിശ്ചിത ഇടവേളകളിൽ ചാർജിംഗ് സ്റ്റേഷനുകൾ അതിവേഗം ആരംഭിച്ചതോടെ, ഇലക്ട്രിക് വാഹനങ്ങളിലെ യാത്ര വളരെ എളുപ്പമായിട്ടുണ്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിൽ 2.5 മടങ്ങ് വർധനയുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളുടെ സമീപകാല വര്‍ദ്ധന ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി വിപുലീകരിക്കുന്നതിൽ നിര്‍ണ്ണായക പങ്കുവഹിക്കും. ശൂന്യമായ ബാറ്ററികൾ നല്‍കി ചാർജ്ജ് ചെയ്‌തവ കൈമാറ്റം ചെയ്യുന്ന വൻതോതിലുള്ള പരിഹാരത്തിന്‍റെ ഘടനയാണിത്.
അവകാശവാദം: ഇന്ത്യയിൽ മതിയായ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകളില്ല.
വസ്‌തുത: ഇന്ത്യയിൽ ഏകദേശം 1750 ഇലക്ട്രിക് വാഹന ചാർജിംഗ് സ്‌റ്റേഷനുകളുണ്ട്, പൊതു-സ്വകാര്യ കമ്പനികൾ കൂടുതൽ സ്‌റ്റേഷനുകളുടെ വരവ് ശക്തമായി അറിയിക്കുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, അടുത്ത 3-4 വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ 48,000-ല്‍ അധിക ചാർജറുകൾക്ക് ഇന്ത്യ സാക്ഷ്യം വഹിക്കും. ഈ കാലയളവിൽ രാജ്യത്ത് ഒരു വലിയ ഇലക്ട്രിക് വാഹന കുതിപ്പ് പ്രതീക്ഷിക്കുന്നു. ഭവന-നഗരകാര്യ വകുപ്പ് മന്ത്രാലയം (MoHUA) കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുന്നതിന് ബിൽഡിംഗ് ബൈലോ ഭേദഗതി ചെയ്തു. ഉദാഹരണത്തിന്, നോയിഡയിലെ എല്ലാ പുതിയ കെട്ടിടങ്ങൾക്കും ഇപ്പോൾ ഒരു ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ അനിവാര്യമാണ്.
കൂടാതെ വീട്ടിലെ, പാർക്കിംഗ് ഏരിയയിൽ ഒരു ചാർജർ ഇൻസ്റ്റാൾ ചെയ്താൽ, ഒരാളുടെ സൗകര്യത്തിന് അനുസൃതമായി വാഹനം ചാർജ് ചെയ്യാൻ കഴിയും എന്നതാണ് വസ്തുത.
അവകാശവാദം: വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ കേടാകും.
വസ്‌തുത: എല്ലാ ഇലക്ട്രിക്കൽ ഘടകങ്ങളും ഭദ്രമായി അടച്ചിരിക്കുന്നതിനാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വാട്ടർ ഇൻഗ്രെസ് പരിരക്ഷയുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾ ഇൻഗ്രെസ്സ് പ്രൊട്ടക്ഷൻ (IP) മാനദണ്ഡം പാലിക്കേണ്ടതുണ്ട്. മിക്ക ഇലക്ട്രിക് വാഹനങ്ങളും IP 67 റേറ്റിംഗോ അതിലധികമോ ഉള്ളതാണ്, ഇത് പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നുമുള്ള സംരക്ഷണത്തെ പ്രതിനിധീകരിക്കുന്നു. റേറ്റിംഗ് കൂടുന്തോറും സംരക്ഷണ മികവും ഉയരും . 67-ൽ കൂടുതൽ റേറ്റിംഗിൽ വരുന്ന എന്തും അന്തർവാഹിനികൾ പോലെയുള്ള പ്രത്യേക ഉപകരണങ്ങൾക്കുള്ളതാണ്. “IP 67 റേറ്റിംഗ് വാഹനത്തെ ഒരു മീറ്റർ വരെ ഉയരമുള്ള വെള്ളത്തിൽ ചോർച്ചയില്ലാതെ 30 മിനിറ്റ് വരെ മുക്കുന്നതിന് അനുവദിക്കുന്നു,” റിപ്പോർട്ടുകൾ പ്രകാരം, ഒരു ഇലക്ട്രിക് വാഹനം വെള്ളക്കെട്ടിലേക്ക് ഓടിച്ചാല്‍ തകരാർ ഉണ്ടാകണമെന്നില്ല, വെള്ളത്തിലേക്ക് വൈദ്യുതി കടത്തിവിടുകയുമില്ല.
Comments are closed.
[…] Assamese | Malayalam […]
[…] English | Assamese | Malayalam […]
[…] Also, Read This article in English | Assamese | Malayalam | Tamil […]