Physical Address

23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India

COP27′ നെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

നിങ്ങൾ ഈയിടെ വാര്‍ത്താ മാധ്യമങ്ങളിലോ സാമൂഹ്യ മാധ്യമങ്ങളിലോ ‘COP27’ എന്ന പദം കാണുകയും അതെന്താണെന്ന് ചിന്തിക്കുകയും ചെയ്തിട്ടുണ്ടോ…? എങ്കിൽ, ഈ ലേഖനം തീർച്ചയായും വായിക്കേണ്ടതാണ്!

‘COP’ എന്ന ചുരുക്കപ്പേരിന്‍റെ പൂര്‍ണ്ണ രൂപമെന്താണ്?

COP എന്നാൽ ‘കോൺഫറൻസ് ഓഫ് പാർട്ടിസ്’ അഥവാ കക്ഷികളുടെ സമ്മേളനം’ എന്നാണ് അർത്ഥമാക്കുന്നത്. ‘കാലാവസ്ഥാ വ്യതിയാനം’ എന്ന വിഷയത്തെ ആധാരമാക്കി ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്ന വാർഷിക മീറ്റിംഗിന്‍റെ പേരാണ്. ഓരോ പ്രതിനിധി സംഘവും ഒരു കക്ഷിക്ക് വേണ്ടി നിലകൊള്ളുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി, ഈ ആഗോള കാലാവസ്ഥാ ഉച്ചകോടിക്കായി ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളും ഒത്തുചേരുന്നു.

COP യുടെ പ്രവർത്തനം എന്താണ്?

കൺവെൻഷന്‍റെ പരമോന്നത തീരുമാനങ്ങളെടുക്കുന്നത് COP ആണ്. സംഘടനകളോ രാജ്യങ്ങളോ സമർപ്പിക്കുന്ന ആശയങ്ങളും എമിഷൻ ഇൻവെന്‍ററികളും അവലോകനം ചെയ്യുക എന്നതാണ് COP യുടെ പ്രധാന പ്രവർത്തനം. ഈ വിവരങ്ങളുടെ സഹായത്തോടെ, സംഘടനകൾ പ്രഖ്യാപിച്ചതും സ്വീകരിച്ചതുമായ നടപടികളുടെ ഫലപ്രാപ്തിയും കൺവെൻഷന്‍റെ ലക്ഷ്യം കൈവരിക്കുന്നതിലെ പുരോഗതിയും COP വിലയിരുത്തുന്നു.

എവിടെയാണ് ഇത് നടക്കുന്നത്?

ആദ്യത്തെ COP യോഗം 1995 മാർച്ചിൽ ജർമ്മനിയിലെ ബെർലിനിൽ നടന്നു. ഒരു ഏതെങ്കിലും കക്ഷി ആതിഥേയത്വം വഹിക്കുന്നില്ലെങ്കിൽ, COP മീറ്റിംഗുകൾ സെക്രട്ടേറിയറ്റിന്‍റെ ആസ്ഥാനം കൂടിയായ ജർമ്മനിയിലെ ബോണിൽ നടക്കും.

ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയൻ, മധ്യ, കിഴക്കൻ യൂറോപ്പ്, പടിഞ്ഞാറൻ യൂറോപ്പ്, മറ്റുള്ളവ എന്നിങ്ങനെ അഞ്ച് അംഗീകൃത യുഎൻ മേഖലകൾക്കിടയിൽ നിന്നാണ്  COP പ്രസിഡൻസി തെരെഞ്ഞെടുക്കുന്നത്. സാധാരണയായി, ഈ ഗ്രൂപ്പുകൾക്കിടയിൽ COP വേദിക്കും മാറ്റം വരും.

COP27-ലെ ’27’ എന്താണ്?

UNFCCC യിലേക്കുള്ള സമ്മേളനത്തിന്‍റെ 27-ാമത് സെഷനാണിത് എന്നാണ് 27 -ന്‍റെ അര്‍ത്ഥം. 2022 നവംബർ 6 മുതൽ 18 വരെ ഈജിപ്തിലെ ഷാം എൽ ഷെയ്ഖിലാണ് ഇത് നടക്കുക.

COP27 യഥാർത്ഥത്തിൽ 2021 നവംബർ 8-20 വരെ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. കോവിഡ്-19 പാൻഡെമിക് മൂലം, COP26, 2020 നവംബർ മുതൽ 2021 നവംബർ വരെ വീണ്ടും ഷെഡ്യൂൾ ചെയ്യുകയുണ്ടായി. അതിനാൽ, COP27 ഈ വര്‍ഷം നവംബർ 7-18 മുതലാണ് നടക്കുക. 

എന്താണ് UNFCCC?

UNFCCC ന്‍റെ പൂര്‍ണ്ണരൂപം യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് എന്നാണ്. പരിസ്ഥിതിയും വികസനവും സംബന്ധിച്ച ഐക്യരാഷ്ട്ര സമ്മേളനത്തിൽ 1992-ൽ ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടിയാണിത്. UNFCCC ഒരു അടിസ്ഥാന കാലാവസ്ഥാ കരാറാണ്. തുടർന്നുള്ള മിക്ക അന്താരാഷ്ട്ര കാലാവസ്ഥാ കരാറുകൾക്കും ഇത് വേദിയൊരുക്കി. ഇത് ക്യോട്ടോ പ്രോട്ടോക്കോളിനും പാരീസ് ഉടമ്പടിക്കും ജന്മം നൽകി. UNFCCC 1994 മാർച്ച് 21-ന് നിലവിൽ വന്നു, അംഗരാജ്യങ്ങളുടെ എണ്ണം വർഷങ്ങളായി വർദ്ധിച്ച്, ഇപ്പോൾ 195 ആയി.

COP27 – നവീകരിച്ച NDC-കളുള്ള ആദ്യ വർഷം

പുതിയതോ പുതുക്കിയതോ ആയ നാഷണൽ ഡിറ്റർമൈൻഡ് കോൺട്രിബ്യൂഷനുകളുമായി (NDCs) രാജ്യങ്ങൾ തിരിച്ചെത്തുന്ന ആദ്യ വർഷമായിരിക്കും COP27. ഓരോ രാജ്യവും നിര്‍ഗമന ലക്ഷ്യങ്ങൾ കൈവരിക്കാൻ എടുക്കുമെന്ന് പ്രഖ്യാപിക്കുന്ന നടപടികളാണ് എൻഡിസികൾ. ഇതിന്‍റെ പുതിയ ഘട്ടങ്ങൾ പ്രഖ്യാപിക്കുന്ന ആദ്യ വർഷമായിരിക്കും COP27.

നേരത്തെ 2021 നവംബറിലെ ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉടമ്പടിയുടെ സമയത്ത്, 2022-ൽ NDC-കളിലെ ലക്ഷ്യങ്ങൾ വീണ്ടും നിരീക്ഷിക്കാനും  ശക്തിപ്പെടുത്താനും രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു, പാരീസ് ഉടമ്പടിയിൽ നിന്ന് കൂടുതൽ മുന്നോട്ട് പോകുകയും ഓരോ കക്ഷിയും ഒരു NDC സ്ഥാപിക്കുകയും ഓരോ അഞ്ച് വർഷത്തിലും അത് അപ്‌ഡേറ്റ് ചെയ്യുകയും വേണം.

COP27 നിയുക്ത പ്രസിഡന്‍റ് സമേഹ് ഷൗക്രി ഉച്ചകോടി കാലാവസ്ഥാ ധനകാര്യത്തിലും ലഘൂകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

COP27-ൽ ഇന്ത്യ

COP27 ന് തൊട്ടുമുമ്പ് ഐക്യരാഷ്ട്രസഭയ്ക്ക് മുമ്പാകെ സമർപ്പിക്കാൻ ഇന്ത്യൻ സർക്കാർ അടുത്തിടെ പുതുക്കിയ NDC അംഗീകരിച്ചു. 2005 ലെ നിലവാരത്തിൽ നിന്ന് 2030 ഓടെ ജിഡിപിയുടെ നഷ്ട തീവ്രത 45 ശതമാനം കുറയ്ക്കാനും ഫോസിൽ ഇതര ഇന്ധന അധിഷ്ഠിത ഊർജത്തിൽ നിന്ന് 50 ശതമാനം ക്യുമുലേറ്റീവ് ഇലക്ട്രിക് പവർ സ്ഥാപിത ശേഷി കൈവരിക്കാനും ഇന്ത്യ ഇപ്പോള്‍ പ്രതിജ്ഞാബദ്ധമാണ്.

കാലാവസ്ഥാ വ്യതിയാനത്തിൽ ജീവിതശൈലിക്ക് വലിയ പങ്കുണ്ട് എന്ന വിഷയത്തെ  മുന്‍നിര്‍ത്തി  COP27-ലെ പവലിയന്‍റെ പ്രമേയമായി ‘Life – Lifestyle for the Environment’ മുന്നോട്ട് വയ്ക്കാൻ തീരുമാനിച്ചു.

കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ നടന്ന COP26-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന് വാഗ്‌ദാനം ചെയ്‌തതുമായി പൊരുത്തപ്പെടുന്നതാണ് ഇത്. പിന്നീട്, 2022 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ലൈഫ് മൂവ്‌മെന്‍റ് എന്ന ആഗോള കാമ്പെയ്‌ൻ ആരംഭിച്ചു.

സൈഡ് ഇവന്‍റുകൾക്കായി താല്‍ക്കാലിക ലിസ്റ്റ് ചെയ്‌തിരിക്കുന്ന മറ്റ് ചില വിഷയങ്ങളിൽ ‘ഇന്ത്യയുടെ സംയോജിത വളർച്ചയ്ക്കും കുറഞ്ഞ കാർബൺ വികസനത്തിനും വേണ്ടിയുള്ള ഊർജ പദ്ധതികൾ ഉൾപ്പെടുന്നു. ആഗോള നെറ്റ് പൂജ്യവും 1.5 ഡിഗ്രി സെൽഷ്യസ് അനുപാതം  നിലനിർത്തുന്നതിനുള്ള അതിന്‍റെ പങ്കും മനസ്സിലാക്കുക, 33 വിശാലമായ വിഷയങ്ങളിൽ ക്ലീൻ-ടെക് ഇന്നൊവേഷനുകൾ, ഇ-മൊബിലിറ്റി, ജലമേഖലയിലെ പൊരുത്തപ്പെടുത്തൽ.

COP26 ഉം ഗ്ലാസ്‌ഗോ കാലാവസ്ഥ ഉടമ്പടിയും

2021 നവംബറിൽ, COP26-ൽ, വിവിധ കാലാവസ്ഥാ വിഷയങ്ങൾ ഉൾപ്പെടുന്ന നിരവധി പുതിയ പ്രഖ്യാപനങ്ങൾ ഗ്ലാസ്‌ഗോയിൽ നടന്നു. COP26 ന്‍റെ ഔപചാരികമായ ഫലം പാരീസ് ഉടമ്പടിയിൽ കക്ഷികളായ എല്ലാ രാജ്യങ്ങൾക്കും അംഗീകരിക്കപ്പെട്ട ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉടമ്പടിയാണ്. 2030-ലെ എമിഷൻ റിഡക്ഷൻ ടാർഗെറ്റുകളോ NDCകളോ പുനഃപരിശോധിക്കാനും ശക്തിപ്പെടുത്താനും ഉടമ്പടി പാർട്ടികളോട് അഭ്യർത്ഥിച്ചു. ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉടമ്പടി രാജ്യങ്ങളോട് നെറ്റ്-സീറോ എമിഷൻ ടാർഗെറ്റുകൾ സജ്ജീകരിക്കാനും അവ നേടുന്നതിന് റിയലിസ്റ്റിക് ട്രാൻസിഷൻ തന്ത്രങ്ങൾ രൂപകൽപ്പന ചെയ്യാനും അവരുടെ എൻ‌ഡി‌സികളെ ആ തന്ത്രങ്ങളുമായി വിന്യസിക്കാനും ആവശ്യപ്പെട്ടു.

COP21 ഉം പാരീസ് ഉടമ്പടിയും

2015-ൽ പാരീസിൽ നടന്ന COP21, COP-കളുടെ കാര്യത്തിൽ ഒരു നാഴികക്കല്ലാണ്. ആഗോളതാപനം 2 ഡിഗ്രിയിൽ താഴെയായി പരിമിതപ്പെടുത്താനും 1.5 ഡിഗ്രി അനുപാതത്തില്‍ നിലനിര്‍ത്താനും  മാറുന്ന കാലാവസ്ഥയുടെ ആഘാതങ്ങളുമായി പൊരുത്തപ്പെടാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ആദ്യമായി എല്ലാ രാജ്യങ്ങളും ഈ COP-ൽ സമ്മതിച്ചു. അങ്ങനെ ചരിത്രപരമായ പാരീസ് ഉടമ്പടി പിറക്കുകയും  കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള നിയമപരമായ അന്തർദേശീയ ഉടമ്പടിയായി കണക്കാക്കപ്പെടുകയും ചെയ്തു. 2015 ഡിസംബർ 12-ന് പാരീസിൽ നടന്ന COP21-ൽ 196 കക്ഷികൾ ഉടമ്പടി അംഗീകരിച്ചു.

1.5 ഡിഗ്രി അനുപാതം നിലനിര്‍ത്താനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമാണ്. കാരണം ഒരു ഡിഗ്രി ചൂടിന്‍റെ അംശം പോലും കൂടുതൽ ജീവൻ നഷ്ടപ്പെടുന്നതിനും ഉപജീവനമാർഗങ്ങൾ നശിപ്പിക്കുന്നതിനും ഇടയാക്കും. പാരീസ് ഉടമ്പടി പ്രകാരം, രാജ്യങ്ങൾ തങ്ങളുടെ നിര്‍ഗമനം  കുറയ്ക്കുന്നതിനുള്ള ദേശീയ പദ്ധതികൾ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട്. ഇവ ദേശീയമായി നിർണ്ണയിക്കപ്പെട്ട സംഭാവനകൾ അല്ലെങ്കിൽ NDC കൾ എന്നറിയപ്പെടുന്നു.

Translated by :Deepa M

Also, Read this article in Assamese | English

Anuraag Baruah
Anuraag Baruah
Articles: 9

One comment

Comments are closed.