Physical Address

23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India

കാലാവസ്ഥ വ്യതിയാന ഭീഷണിയില്‍ ഇന്ത്യന്‍ നഗരങ്ങളിലെ വന മേഖലകള്‍..

ആഗോള തലത്തില്‍ നടത്തിയ ഒരു പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ന്യൂഡൽഹിയിലെ 86% നഗര വനങ്ങളുടെ (അര്‍ബന്‍ ഫോറസ്റ്റ്) ഇനത്തില്‍പ്പെട്ട വൃക്ഷങ്ങളും ബെംഗളൂരുവിലെ 70% നഗര വനങ്ങളുടെ ഇനത്തില്‍പ്പെട്ട വൃക്ഷങ്ങളും നിലവിൽ ഉയരുന്ന താപനിലയെ തരണം ചെയ്യാന്‍ കഴിയാത്ത അപകടാവസ്ഥതയിലെത്തി എന്ന് കണ്ടെത്തിയിട്ടുണ്ട്. നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം, ഈ അനുപാതങ്ങൾ ഭാവിയിൽ വർധിക്കാൻ സാധ്യതയുണ്ടെന്നും 2050 ആകുമ്പോഴേക്കും ന്യൂഡൽഹിയിലെ എല്ലാ ജീവജാലങ്ങളെയും ഇത് ബാധിക്കുമെന്നും ബംഗളുരവില്‍ ശരാശരി വാർഷിക താപനിലയിൽ 88% വർദ്ധനവിന് സാധ്യതയുള്ളതിനാല്‍  അവിടെയും നഗരവനങ്ങളുടെ അപകടാവസ്ഥയ്ക്കും ഇത് കാരണമാകും.

ആഗോളതലത്തിൽ 164 നഗരങ്ങളിൽ നിലവിൽ വളരുന്ന 3,129 മരങ്ങൾക്കും കുറ്റിച്ചെടികൾക്കും ഭീഷണിയാണ് കാലാവസ്ഥ വ്യതിയാനമെന്നത്  ഗ്ലോബൽ അർബൻ ട്രീ ഇൻവെന്‍ററി എന്ന ഡാറ്റാബേസ് അടിസ്ഥാനമാക്കി ഗവേഷകർ വിലയിരുത്തുന്നു. കാലാവസ്ഥാ ദുർബലതയുമായി ബന്ധപ്പെട്ട മൂന്ന് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരവന മേഖല വൃക്ഷങ്ങളുടെ അപകട സാധ്യത വിലയിരുത്തുന്നത്. ആര്‍സിപി 6.0 എന്നാണ് ഈ പഠന രീതിയുടെ പേര്. ഈ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് നഗര വനങ്ങള്‍ അഥവ അര്‍ബന്‍ ഫോറസ്റ്റുകള്‍ ആഗോള താപനം മൂലം നശിക്കുകയാണെന്ന വിലയിരുത്തലില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്..

ക്ലൈമറ്റ് ഫാക്‌ട് ചെക്ക്‌സ് (സിഎഫ്‌സി) ഇന്ത്യ ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള പഠനത്തിന്‍റെ പ്രധാന രചയിതാവായ മാനുവൽ എസ്‌പെറോൺ-റോഡ്രിഗസിനെ ബന്ധപ്പെട്ടു. സിഎഫ്‌സി ഇന്ത്യയ്ക്ക് അദ്ദേഹം ഇ-മെയില്‍ മുഖേന നല്‍കിയ മറുപടി ഇങ്ങനെയാണ്, “ഇന്ത്യൻ നഗരങ്ങളിൽ നിലവിൽ ഉയര്‍ന്ന താപനിലയെ തരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ എത്തി നില്‍ക്കുന്ന വൃക്ഷ ഇനങ്ങളുടെ അനുപാതം വളരെ കൂടുതലാണ്.  2050-ഓടെ ഈ അനുപാതങ്ങൾ വർദ്ധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഈ കണ്ടെത്തലുകൾ നഗരവനങ്ങളുടെ കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത സൂചിപ്പിക്കുന്നതാണ്. നഗര വനങ്ങളുടെ നിലനിൽപ്പും നിലനിൽപ്പും അവയുടെ ആവശ്യകത എന്തെന്നുള്ളതും ഇന്ത്യന്‍ പൗരരെ ബോധവല്‍ക്കരിക്കണമെന്നും നഗരവനങ്ങളെ സുരക്ഷിതമാക്കാന്‍ കാലാവസ്ഥാ അടിയന്തരാവസ്ഥ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അപകടസാധ്യതയുള്ള ഇനങ്ങള്‍ (സ്പീഷീസ്)

ബംഗളൂരു, ന്യൂഡൽഹി എന്നീ രണ്ട് ഇന്ത്യൻ നഗരങ്ങളിലായി 97 ഇനങ്ങളുള്ള വൃക്ഷ ഇനങ്ങളാണ് അപകട ഭീഷണി നേരിടുന്നതെന്നാണ് ആഗോള പഠനം വ്യക്തമാക്കുന്നത്. ന്യൂ ഡൽഹിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുർബലമായ ഇനങ്ങളിൽ ചിലത് ഇവയാണ് പോപ്ലർ (Populus deltoides), മൾബറി (Morus alba), പീച്ച് (Prunus persica)), മോർപങ്കി (Platycladus orientalis), ട്രൈഫോളിയേറ്റ് ഓറഞ്ച് (Citrus trifoliata), ഒലിവ് (Olea europaea) മെഡിറ്ററേനിയൻ സൈപ്രസ് (Cupressus sempervirens). ബംഗളൂരുവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുർബലമായ ഇനം പേപ്പർ മൾബറി (Broussonetia papyrifera), സിൽവർ ഓക്ക് (Grevillea robusta), കോക്സ്പൂർ കോറൽ ട്രീ (Erythrina crista-galli), ബ്ലൂ ജക്കറൻഡ (acaranda mimosifolia), ഓസ്ട്രേലിയൻ ചെസ്റ്റ്നട്ട് (Castanospermum austral) എന്നിവയാണ്.

നഗരങ്ങള്‍ മുന്‍കരുതലികള്‍ തുടങ്ങും മുന്‍പ് തന്നെ കാലാവസ്ഥ വ്യതിയാനം സംഭവിച്ചു കഴിഞ്ഞു..

താഴ്ന്ന അക്ഷാംശരേഖയിലുള്ള നഗരങ്ങളിൽ ഭാവിയിലെ കാലാവസ്ഥാ വ്യതിയാനം കുറവായിട്ടാണ് ബാധിക്കുന്നതെങ്കിലും ഉയർന്ന അക്ഷാംശരേഖയുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് നഗരവനങ്ങളുടെ നശീകരണ ഭീഷണം താഴ്ന്ന അക്ഷാംരേഖ പ്രദേശങ്ങളില്‍ കൂടുതലാണ്. പ്രത്യേകിച്ച് വടക്കൻ ഹെമിസ്ഫിയറില്‍ നട്ടുപിടിപ്പിച്ച ജീവിവർഗങ്ങൾ തമ്മിലുള്ള പൊരുത്തക്കേട് ഇത് ഉയർത്തിക്കാട്ടുന്നു.

ലോകത്തിലെ മറ്റ് പല നഗരങ്ങളിലെയും പോലെ, ഇന്ത്യയുടെ കാര്യത്തിലും, ഇന്ത്യൻ നഗരങ്ങളിൽ നട്ടുപിടിപ്പിച്ച വൃക്ഷ ഇനങ്ങളും അടിസ്ഥാന കാലാവസ്ഥയും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും എസ്‌പെറോൺ-റോഡ്രിഗസിന് പറയുന്നു.

“കഴിഞ്ഞ 30 വർഷമായി കാലാവസ്ഥാ വ്യതിയാനം വളരെ വേഗത്തിൽ സംഭവിച്ചു എന്നാണ് ഞങ്ങളുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാറുന്ന കാലാവസ്ഥ സാഹചര്യങ്ങളില്‍ വൃക്ഷങ്ങളുടെ സ്പീഷിസ് തിരഞ്ഞെടുക്കുന്നത് ക്രമീകരിക്കാൻ നഗരങ്ങൾ തയ്യാറായിട്ടില്ലെന്നും” എസ്‌പെറോൺ-റോഡ്രിഗസ് പറഞ്ഞു. “അതിനാൽ, വേഗതയിലുള്ള കാലാവസ്ഥാ വ്യതിയാനം നഴ്സറികളിൽ അനുയോജ്യമായ വൃക്ഷ ഇനങ്ങളുടെ ഉൽപാദനത്തിന് തടസമാകുകയും ഇതുമൂലം പ്രദേശിക കാലാവസ്ഥ വ്യതിയാനത്തിന് സംഭവിക്കുകയും ചെയ്യും.

ഇന്ത്യൻ നഗരങ്ങളുടെ മുന്നോട്ടുള്ള വഴി

എസ്‌പെറോൺ-റോഡ്രിഗസ് പറയുന്നതനുസരിച്ച്, ഭാവിയിലെ വൃക്ഷം നടീൽ പരിപാടികളുടെ കാര്യത്തിൽ ഇന്ത്യൻ നഗരങ്ങളുടെ മുന്നോട്ടുള്ള വഴിയിൽ ഈ പഠനം വലിയ സഹായകമാകും.കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള ജീവവർഗങ്ങളുള്ള കാലാവസ്ഥാ പ്രൂഫ് നഗര വനങ്ങൾ സൃഷ്ടിക്കാൻ ഇത് അധികാരികളെ സഹായിക്കും. പഴയ വൃക്ഷങ്ങള്‍ക്ക് പകരമായോ നിലവിലുള്ളവ മാറ്റി ഇവ നടകുകയോ ചെയ്യാമെന്നും എസ്പറോൺ-റോഡ്രിഗസ് നിർദ്ദേശിച്ചു.

 “ദുർബലവും പ്രതിരോധശേഷിയുള്ളതുമായ ജീവികളെ തിരിച്ചറിയുന്നതിലൂടെ, ഗവൺമെന്റുകൾക്ക് അവരുടെ നഗര വനങ്ങളുടെ ഭാവിയെക്കുറിച്ച് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നും” എസ്പറോൺ-റോഡ്രിഗസ് പറഞ്ഞു. “ഇന്ത്യൻ നഗരങ്ങളിൽ നിലവിൽ അവയുടെ സുരക്ഷാ പരിധി കടന്ന സ്പീഷിസുകൾക്ക് പകരം ഭാവിയിലെ നടീൽ പരിപാടികളിൽ കൂടുതൽ പ്രതിരോധശേഷിയുള്ള സ്പീഷിസുകളെ മാറ്റിസ്ഥാപിക്കുന്നതിനും മുൻഗണന നൽകണം.

“ഞങ്ങളുടെ പഠനത്തില്‍ സ്പീഷിസുകളെ താരതമ്യം ചെയ്ത തരംതിരിച്ച് ഉഷ്ണതരംഗത്തിനും വരള്‍ച്ചയ്ക്കും കാരണമാകുന്ന വൃക്ഷ വര്‍ഗങ്ങളെ നഗരവനങ്ങളില്‍ നിന്നും മറ്റുന്നതിനെ കുറിച്ച് വിശദീകരിക്കുന്നുണ്ടെന്നും എസ്‌പെറോൺ-റോഡ്രിഗസ് കൂട്ടിച്ചേർത്തു.

ആഗോള ഫലങ്ങൾ

78 രാജ്യങ്ങളിലെ 164 നഗരങ്ങളിലെ 56 ശതമാനവും 65% ജീവിവർഗങ്ങളും നിലവിൽ അവയുടെ ഭൂമിശാസ്ത്രപരമായ പരിധിയിൽ അനുഭവപ്പെടുന്ന താപനിലയും മഴയും യഥാക്രമം കവിയുന്നതായി  സ്‌പെറോൺ-റോഡ്രിഗസും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും കണ്ടെത്തി. 2050 ആകുമ്പോഴേക്കും ഈ ഇനങ്ങളിൽ 76% ശരാശരി താപനില ഉയരുന്നതിലൂടെയും 70% മഴ കുറയുന്നതിലൂടെയും അപകടത്തിലാകും, ഗവേഷകർ അനുമാനിക്കുന്നു.

ന്യൂ ഡെൽഹി, സിംഗപ്പൂർ തുടങ്ങിയ താഴ്ന്ന അക്ഷാംശരേഖയിലുള്ള നഗരങ്ങൾ ഏറ്റവും വലിയ അപകടസാധ്യതയിലാണെന്നും പഠനം കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാനുള്ള സാമ്പത്തിക സ്രോതസ്സുകൾ പൊതുവെ പരിമിതമായ നഗരങ്ങളിൽ മധ്യരേഖയിലേക്ക് കാലാവസ്ഥാ വ്യതിയാന സാധ്യത വർദ്ധിക്കുന്നതിനുള്ള പ്രവണതയും പഠനം കണ്ടെത്തി.

മഴയുടെ കുറവും താപനിലയിലെ വർദ്ധനവും കുറഞ്ഞ ND-GAIN സ്‌കോറുകളുള്ള രാജ്യങ്ങളിലും കാലവസ്ഥ അപകട സാധ്യത കൂടുതാലാണെന്നും നഗരവന മേഖല നശിക്കാനുള്ള സാധ്യത വലുതാണെന്നും സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ, ഇന്ത്യയിലെ ന്യൂഡൽഹി എന്നിവിടങ്ങളില്‍ ഈ സാധ്യത ഏറെയാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. (ND-GAIN എന്നത് കാലാവസ്ഥാ വ്യതിയാനത്തിന് ഒരു രാജ്യത്തിന്റെ ദുർബലതയുടെയും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള അതിന്റെ ശേഷിയുടെയും സൂചികയാണ്.)

Reference: Esperon-Rodriguez, M., Tjoelker, M.G., Lenoir, J. et al. Climate change increases global risk to urban forests. Nat. Clim. Chang. 12, 950–955 (2022).

https://doi.org/10.1038/s41558-022-01465-8

Translated by Harishankar Prasad

Anuraag Baruah
Anuraag Baruah
Articles: 9