Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
യാഥാര്‍ത്ഥ്യത്തില്‍ ഉള്ളതിലും അധികം കാലാവസ്ഥ-പരിസ്ഥിതി സൗഹൃദമെന്ന തോന്നിപ്പിക്കും വിധമുള്ള ഒരു മാര്‍ക്കറ്റിങ് രീതിയാണ് ഗ്രീന്‍വാഷിംഗ്. കേംബ്രിഡ്ജ് നിഘണ്ടു ഗ്രീൻവാഷിംഗ് എന്ന പദം നിര്‍വചിച്ചിരിക്കുന്നത് ഇത്തരത്തിലാണ്, അതായത് നിങ്ങളുടെ കമ്പനി പരിസ്ഥിതി സൗഹൃദമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ചെയ്യുന്ന എന്നാല്‍ യഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഒന്നിനെയാണ് ഗ്രീന്‍വാഷിങ് എന്ന് പറയുന്നത്. “ഒരു കമ്പനിയുടെയോ ഓര്‍ഗനൈസേഷന്‍റെയോ പ്രവർത്തനങ്ങൾ യഥാർത്ഥത്തില്‍ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയാണെങ്കിൽപ്പോലും, പരിസ്ഥിതിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ആളുകളെ ചിന്തിപ്പിക്കുകയെന്നതാണ് ഇതിലെ ലക്ഷ്യം.
‘ഗ്രീൻവാഷിംഗ്’ എന്ന പദത്തിന്റെ ഉത്ഭവം
‘ഗ്രീൻവാഷിംഗ്’ എന്ന പദം 1986-ലെ ഫിജിയിലേക്കുള്ള ഒരു യാത്രയെക്കുറിച്ച് എഴുതുന്നതിനിടയിൽ പരിസ്ഥിതി പ്രവർത്തകനായ ജെയ് വെസ്റ്റർവെൽഡ്. ഒരു ഉപന്യാസത്തിൽ പരാമര്‍ശിച്ചതാണ്. യാത്രമധ്യെ അദ്ദേഹം ഒരു റിസോർട്ട് സന്ദർശിച്ചിരുന്നു. പരിസ്ഥിതിയെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് ഉപഭോക്താക്കളോട് ടവലുകൾ വീണ്ടും ഉപയോഗിക്കാൻ ഈ റിസോര്‍ട്ടിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ‘ഗ്രീൻവാഷിംഗ്’ എന്ന പദം ഉപയോഗിച്ചാണ് ഇതെ കുറിച്ച് അദ്ദേഹം തന്‍റെ യാത്രക്കുറിപ്പില്‍ വിശദീകരിച്ചത്. യഥാര്‍ത്ഥത്തില്‍ പരിസ്ഥിതി സംരക്ഷണം എന്ന പേരിൽ ചിലവ് ലാഭിക്കുക എന്നത് മാത്രമാണ് റിസോര്‍ട്ടിന്‍റെ ലക്ഷ്യം.
ഗ്രീൻവാഷിംഗ് എങ്ങനെ കണ്ടെത്താം?
ചില ഉത്പന്നങ്ങളുടെ പരസ്യത്തിലൂടെ ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഉപയോഗിച്ചാല്‍ ഈ ഭൂമിക്ക് ദോഷകരമാകില്ലെന്നും അതിലൂടെ ഭൂമിയെ സംരക്ഷിക്കാമെന്ന ചിന്തയിലൂടെയാണ് ജനങ്ങളെ ചില കമ്പനികള്‍ തെറ്റ്ദ്ധരിപ്പിക്കുന്നത്. ലോകത്ത് എമ്പാടുമുള്ള ബിസിനിസ് സംരംഭകര്‍ ഇത്തരത്തില്‍ ഗ്രീന്‍വാഷിങ് മാര്‍ക്കറ്റിങ് തന്ത്രം ഉപയോഗിച്ചാണ് വിപണിയെ സ്വാധീനക്കുന്ന്. എന്നാൽ ഉപഭോക്താക്കൾ അവര്‍ വാങ്ങുന്ന ദൈനംദിന സാധനങ്ങള്‍ പോലും പരിസ്ഥിതി സൗഹൃദമാണോ എന്ന് സ്വയം പരിശോധിച്ച് ബോധ്യപ്പെടുകയാണ് വേണ്ടത്. ഗ്രീൻവാഷിംഗ് കണ്ടെത്താനുള്ള ചില വഴികൾ ഇവയാണ്:
പരിസ്ഥിതി സൗഹൃദമെന്ന് തോന്നിപ്പിക്കുന്ന ചില ചിത്രങ്ങള്‍
പരിസ്ഥിതിയുമായ ബന്ധപ്പെട്ട വിവിധ ചിത്രങ്ങൾ കമ്പനികൾ അല്ലെങ്കിൽ അവരുടെ ഉൽപ്പന്നംത്തില്‍ പ്രകൃതിയോട് അടുത്ത് അല്ലെങ്കിൽ ‘പരിസ്ഥിതി സൗഹൃദം’ ആണെന്ന് സൂചന നൽകാനോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ അവകാശപ്പെടാനോ ഉപയോഗിക്കാറുണ്ട്. ഉപയോഗിക്കുന്ന ചിത്രങ്ങളിലെ പ്രകൃതിദത്തമായ വസ്‌തുക്കള്‍ തന്നെയാണ് നിങ്ങള്‍ വാങ്ങുന്ന വസ്‌തു നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്.
‘ഗ്രീന്‍’ വാക്യങ്ങള്‍
കമ്പനികൾ അവരുടെ ബിസിനസ്സ് പരിസ്ഥിതി-കാലാനസ്ഥ സൗഹൃദമാണെന്ന് തോന്നിപ്പിക്കുന്നതിന് പലപ്പോഴും ‘സുസ്ഥിര’, ‘ഇക്കോ’, ‘ഗ്രീൻ’ തുടങ്ങിയ ഹരിതം എന്ന പദപ്രയോഗം ഉപയോഗിക്കാറുണ്ട്. ഈ വാക്കുകൾ ഏതെങ്കിലും ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വാങ്ങുന്ന വസ്‌തുവില്‍ ഉള്‍പ്പെടുത്തിയതാണോ എന്ന് ഉറപ്പ് വരുത്തണം.
തെറ്റായ അവകാശവാദങ്ങൾ അല്ലെങ്കിൽ അവ്യക്തമായ പ്രയോഗങ്ങള്‍
കമ്പനികൾ പലപ്പോഴും തങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് അവ്യക്തമായ ഭാഷ ഉപയോഗിച്ച് ഒരു ഉൽപ്പന്നത്തെ ‘സ്വാഭാവികം’, ‘ഓർഗാനിക്’ അല്ലെങ്കിൽ ‘ഇക്കോ-ഫ്രണ്ട്‌ലി’ എന്ന് വിശേഷിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതും പല പരസ്യങ്ങളും നിരോധിക്കുന്നതും ഇടയാക്കുന്ന സാഹചര്യം ഇത്തരം അവ്യക്തമായ വിവരങ്ങളാണ്. വാങ്ങുന്ന ഉല്‍പ്പന്നത്തിന്‍റെ ഉള്ളടക്കം സംബന്ധിച്ച് ഏതെങ്കിലും റെഗുലേറ്ററി ബോഡിയിൽ നിന്ന് സർട്ടിഫിക്കേഷനുകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ ഉപഭോക്താക്കൾ ഉൽപ്പന്നത്തിന്‍റെ വെബ്സൈറ്റ് പരിശോധിക്കണം.
മറയ്ക്കുന്ന വിവരങ്ങള്‍
കമ്പനികൾ പലപ്പോഴും അവരുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറയ്ക്കുകയും ഉപഭോക്താക്കൾ വാങ്ങുന്ന ഉല്‍പ്പന്നം സംബന്ധിച്ച് മുഴുവൻ വിവരങ്ങളും അറിയാന്‍ അർഹതയുള്ളവരാണെന്ന വസ്തുത അവഗണിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് പരിസ്ഥിതി സൗഹൃദമെന്ന് സ്വയം പ്രഖ്യാപിത കമ്പനി, എന്നാൽ കൽക്കരിയിൽ പ്രവർത്തിക്കുന്ന ഈ വിദേശ കമ്പനിയുടെ ഫാക്ടറിയിൽ നിന്ന് അതിന്‍റെ വിതരണ ശൃംഖല പുറന്തള്ളുന്ന വായു മലിനീകരണത്തിന്‍റെ വിവരങ്ങൾ മറയ്ക്കുന്നു. അതുപോലെ, ഒരു ഫാഷൻ ബ്രാൻഡ് അവരുടെ വസ്ത്രങ്ങൾ നിര്‍മ്മിക്കുന്ന ഫാബ്റിക് പരിസ്ഥിതി സൗഹൃദമാൻെന്ന് അവകാശപ്പെടുകയും എന്നാൽ വാസ്തവത്തിൽ ചിലഭാഗങ്ങള്‍ മാത്രം ഇത്തരത്തില്‍ നിര്‍മ്മിക്കുകയും കൂടുതല്‍ ഭാഗങ്ങള്‍ പരിസ്ഥിതിക്ക് ഹാനികരമാകും വിധം നിര്‍മ്മിക്കുകയും ചെയ്യുന്നു.
കാർബൺ ഓഫ്സെറ്റിംഗ്
സ്വന്തം കാർബൺ ഉദ്‌വമനത്തിന് നഷ്ടപരിഹാരം നൽകുന്നതിനായി കാർബൺ ആഗിരണം ചെയ്യാൻ മറ്റൊരു സ്ഥാപനത്തിന് പണം നൽകുന്ന രീതിയാണ് കാർബൺ ഓഫ്‌സെറ്റിംഗ്. അതിനാൽ, ഒരു കമ്പനി ഇത് കാർബൺ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുമ്പോൾ, ക്ലെയിമിന്റെ പ്രായോഗികത പരിശോധിക്കേണ്ടത് പ്രധാനമാണ്, ഉദാഹരണത്തിന്, പ്ലാസ്റ്റിക് വെയർ നിർമ്മിക്കുന്ന ഒരു വലിയ നിർമ്മാതാവിന് കാർബൺ ഓഫ്‌സെറ്റിംഗ് വഴി വലിയ അളവിൽ കാർബൺ ന്യൂട്രൽ ആകാൻ കഴിയില്ല. സ്വന്തം കാർബൺ ഉദ്‌വമനത്തിന് നഷ്ടപരിഹാരം നൽകുന്നതിനായി കാർബൺ ആഗിരണം ചെയ്യാൻ നിർമ്മാതാവ് മറ്റൊരു സ്ഥാപനത്തിന് പണം നൽകുന്നു.
വ്യാജ സർട്ടിഫിക്കറ്റുകൾ
തങ്ങളുടെ ഉൽപ്പന്നം ‘പരിസ്ഥിതി സൗഹൃദം’ അല്ലെങ്കിൽ പ്രകൃതിദത്തം എന്ന് വിളിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് അവകാശപ്പെടാൻ കമ്പനികൾ പലപ്പോഴും വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നു. ഉപഭോക്താക്കൾക്ക് ISO പോലുള്ള സർട്ടിഫിക്കേഷനുകൾ വിശ്വസിക്കാം, എന്നാൽ ‘100% സ്വാഭാവികം’ അല്ലെങ്കിൽ ‘100% പകൃതിദത്തം പോലുള്ള ചില ലേബലുകൾ വിശ്വസിക്കുന്നതിന് മുന്‍ വിശദമായി ഉല്‍പ്പന്നം പരിശോദിക്കുക. എഫ്എസ്‌സിയും ഇക്കോ-ലേബലും വിശ്വസനീയമായ മുൻനിര പാരിസ്ഥിതിക സർട്ടിഫിക്കേഷനുകളുടെ ചില ഉദാഹരണങ്ങളാണ്.
ഗ്രീൻവാഷിംഗും കാലാവസ്ഥാ വ്യതിയാനവും
ഈ ഘട്ടത്തിൽ, വർദ്ധിച്ചുവരുന്ന ഹരിതഗൃഹ വാതക ഉദ്‌വമനം തടയാൻ ലോകം വലിയ പരിശ്രമമാണ് നടത്തുന്നത്. ഈ ശ്രമം ഫലപ്രദമായല്‍ ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസ് വർദ്ധനയ്‌ക്കുള്ളിൽ നിയന്ത്രിക്കാനാകും. വൻകിട വ്യവസായങ്ങളുടെ കാർബൺ ഉദ്‌വമനം പ്രധാന ആശങ്കകളിലൊന്നായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭീഷണി ഉയര്‍ത്തുകയാണ്. പാരീസ് ഉടമ്പടി ലോകത്തിലെ മിക്ക രാജ്യങ്ങളും ഹരിതഗൃഹ വാതക ഉദ്‌വമനം തടയാനും ‘നെറ്റ്-സീറോ എമിഷൻ’ ലക്ഷ്യമിടാനും പ്രതിജ്ഞയെടുക്കുന്നതിലേക്ക് നയിച്ചു. അതുകൊണ്ട് തന്നെ പ്രധാന സ്വകാര്യ കോർപ്പറേഷനുകളും വരിയിൽ വീഴുകയും കാലാവസ്ഥാ പ്രതിജ്ഞകൾ ഏറ്റെടുക്കുകയും ചെയ്തു. എന്നിരുന്നാലും, തങ്ങളുടെ ബിസിനസ്സുകളെ യഥാർത്ഥത്തിൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുപകരം, പല മുൻനിര കോർപ്പറേഷനുകളും അവരുടെ പൊതു പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി ‘ഗ്രീൻവാഷിംഗ്’ നടത്തുന്നു.
യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ബിസിനസ്സ്, നിക്ഷേപകർ, നഗരങ്ങൾ, പ്രദേശങ്ങൾ തുടങ്ങിയ സംസ്ഥാനേതര സ്ഥാപനങ്ങളുടെ നെറ്റ്-സീറോ എമിഷൻ പ്രതിബദ്ധതകളിൽ ഹൈ ലെവെല്‍ എക്‌സ്പെര്‍ട്ട് ഗ്രൂപ്പ് (എച്ച്എല്‍ഇജി) രൂപീകരിച്ചു. നെറ്റ് സീറോ പ്രതിജ്ഞകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന മൂല്യനിർണ്ണയത്തിനും വിശ്വാസീയതയ്ക്കും വേണ്ടിയാണ് എച്ച്എല്‍ഇജി പ്രവര്‍ത്തിക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവത്തിൽ, സ്വകാര്യ മേഖലകളുടെ നെറ്റ്-സീറോ പ്രതിബദ്ധതകളുടെ പാലിക്കാത്ത പശ്ചാത്തലത്തിലാണ് HLEG സ്ഥാപിച്ചത്. ഒരുതരത്തിലുള്ള ഗ്രീന്‍വാഷിങ് പ്രവര്‍ത്തനങ്ങളും വന്‍കിട-ചെറുകിട മേഖലകളില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ നടന്ന ഒരു പഠനമനുസരിച്ച്, ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തതുപോലെ, ലോകത്തിലെ പ്രമുഖ എണ്ണക്കമ്പനികളുടെ കാലാവസ്ഥാ സംരക്ഷണ അവകാശവാദങ്ങൾ പൊള്ളത്തരം മാത്രമാണ്. ഈ മേഖലയില്‍ ഇന്നുവരെയുള്ള ഏറ്റവും സമഗ്രമായ ശാസ്ത്രീയ വിശകലനമായി കണക്കാക്കപ്പെടുന്ന പഠനത്തില്‍ ഓയിൽ മേജറുകളുടെ കാര്യത്തിൽ വാക്കുകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി. എക്‌സോണ്‍മോബില്‍, ഷെവ്റോണ്‍, ഷെല്ല്, ബിപി എന്നിവയുടെ രേഖകൾ ഇതിന്‍റെ ഭാഗമായി പരിശോധിച്ചിരുന്നു. 2020 വരെയുള്ള 12 വർഷത്തിലേറെയായി ഡാറ്റ വിശകലനം ചെയ്ത ശേഷം, ഈ ഫോസിൽ ഇന്ധന കമ്പനികളുടെ അവകാശവാദങ്ങൾ അവരുടെ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഗവേഷകർ കണ്ടെത്തി.
ഇഎസ്‌ജി ഗ്രീന്‍വാഷിങ്
ESG (Environmental, social & governance) എന്നത് പരിസ്ഥിതി, സാമൂഹികം, ഭരണം എന്നിവയെ സൂചിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ക്ഷണപ്രകാരം ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ ‘Who Cares Wins’ എന്ന തലക്കെട്ടിൽ 2004-ലെ റിപ്പോർട്ടിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. അതിനുശേഷം ഇഎസ്‌ജി പ്രസ്ഥാനം ഐക്യരാഷ്ട്രസഭ ആരംഭിച്ച CSR സംരംഭത്തിൽ നിന്ന് ആഗോള ശ്രദ്ധനേടി വളർന്നു. ഇഎസ്‌ജി എന്നത് ഓർഗനൈസേഷനുകളുടെ പ്രവര്‍ത്തികള്‍ സംയോജിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ചട്ടക്കൂടാണ്. കൂടാതെ ഒരു ഓർഗനൈസേഷന്‍റെ ഇഎസ്‌ജി സ്കോർ എന്നത് പരിസ്ഥിതി, സാമൂഹിക, ഭരണ വിഷയങ്ങളുടെ ശ്രേണിയിലെ പ്രകടനത്തിന്റെ ഒരു സംഖ്യാ കണക്കാണ്.
പാരിസ്ഥിതികവും സാമൂഹികവും ഭരണപരവുമായ പ്രവർത്തനങ്ങളുടെ സ്വതന്ത്രമായ അളവുകോലുകളിൽ ഉയർന്ന സ്കോർ നേടുന്ന കമ്പനികളിൽ നിക്ഷേപം നടത്താൻ ഒരാള്‍ക്ക് ,സഹായകരമാകുന്ന സംവിധാനമാണ് ഇഎസ്‌ജി സ്കോര്‍.
എന്നാൽ കൂടുതൽ ഇഎസ്‌ജി ഫണ്ട് നിക്ഷേപമുള്ള കമ്പനികള്‍ സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തങ്ങളില്‍ ആത്മാർത്ഥത പുലർത്തുന്നില്ലെന്ന് പഠനങ്ങൾ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഗ്രീൻവാഷിംഗ് തത്രം ഇഎസ്‌ജിക്ക് ഒരു വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
ഇക്കണോമിസ്റ്റ് പഠനം അനുസരിച്ച്, ‘ലോകത്തിലെ ഏറ്റവും വലിയ 20 ഇഎസ്‌ജി ഫണ്ടുകൾക്ക് ഫോസിൽ-ഇന്ധന നിർമ്മാതാക്കളിൽ നിക്ഷേപമുണ്ട്. മറ്റുള്ളവർ എണ്ണ ഉൽപാദകർ, കൽക്കരി ഖനനം, ചൂതാട്ടം, മദ്യം, പുകയില എന്നിവയിൽ ഓഹരികൾ കൈവശം വച്ചിട്ടുമുണ്ട്.
ഗ്രീൻവാഷിംഗും ഇന്ത്യയും
നിലവിൽ, ഗ്രീൻവാഷിംഗ് നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് പ്രത്യേക നിയമങ്ങളൊന്നും തന്നെയില്ല. അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്‌സിഐ) പ്രകാരം പരസ്യങ്ങൾ ‘നിയമവും മാന്യവും സത്യസന്ധവും സത്യസന്ധവും’ ആയിരിക്കണം, ഇത് സ്വയം നിയന്ത്രണത്തിനുള്ള ഒരു കോഡ് എന്നല്ലാതെ മറ്റൊന്നുമല്ല. ഗ്രീൻവാഷിംഗിൽ നിയന്ത്രിക്കുന്നിത്ല്‍ ഈ സംവിധാനം ഫലപ്രദമല്ല.
എന്നിരുന്നാലും, അടുത്തിടെ മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (എസ്‌ഇബിഐ) അടുത്തിടെ പുറത്തിറക്കിയ ഒരു കൺസൾട്ടേഷൻ പേപ്പറിൽ , ഗ്രീൻവാഷിംഗിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിന് കർശനമായ പരിസ്ഥിതി, സാമൂഹിക, ഭരണ (ഇഎസ്‌ജി നിയമങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷിതമായ വിപണികളില്‍ അനിയന്ത്രിതമായി ഇഎസ്‌ജി റേറ്റിംഗ് ദാതാക്കളെ ആശ്രയിക്കുന്നത് നിക്ഷേപകരുടെ സംരക്ഷണം, വിപണികളുടെ സുതാര്യതയും കാര്യക്ഷമതയും, അപകടസാധ്യതയുള്ള വിലനിർണ്ണയം, മൂലധന വിഹിതം എന്നിവയിൽ ഉണ്ടാക്കുന്ന അപകടസാധ്യതകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയുളാവാക്കുന്നുണ്ട്,” എസ്‌ഇബിഐ റിപ്പോര്‍ട്ട് പറഞ്ഞു.
ഇഎസ്‌ജി സ്വഭാവത്തിലുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകൾക്കായുള്ള മാനദണ്ഡങ്ങൾ നിക്ഷേപകരെ കൂടുതൽ വിവേകത്തോടെ തീരുമാനമെടുക്കാൻ പ്രാപ്തമാക്കുന്നതിന് സുതാര്യത നൽകുമെന്നും വ്യവസായ വിദഗ്ധർ പറഞ്ഞു.കൂടാതെ, 2021 മെയ് മാസത്തിൽ അവതരിപ്പിച്ച ഒരു പുതിയ എസ്ഇബിഐ നിയന്ത്രണത്തിന്, മാർക്കറ്റ് ക്യാപ് വലുപ്പമനുസരിച്ച് മികച്ച 1000 കമ്പനികൾ 2022-23 സാമ്പത്തിക വർഷത്തിലെ വാർഷിക റിപ്പോർട്ടുകളിൽ നിർബന്ധിത ബിസിനസ്സ് ഉത്തരവാദിത്തവും സുസ്ഥിരത റിപ്പോർട്ടും (BRSR) ഉൾപ്പെടുത്തേണ്ടതുണ്ട്. ഒരു കമ്പനിയുടെ ESG ലക്ഷ്യങ്ങളുടെ വെളിപ്പെടുത്തലും ആശയവിനിമയവും അതോടൊപ്പം ഒരു കമ്പനിയുടെ പുരോഗതിയും ഇതിൽ ഉൾപ്പെടുന്നു. ഇത് ഗ്രീൻവാഷിംഗ് പ്രവണതയെ നിരുത്സാഹപ്പെടുത്തുമെന്ന് വിദഗ്ധർ കരുതുന്നു.
Translated by Harishankar Prasad
Also, read this in English
Comments are closed.
[…] Also, read this in English | Malayalam […]
[…] read this in Malayalam | Gujarati | […]