Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
ഇന്‍റര്‍ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്ലൈമെറ്റ് ചേഞ്ച് (ഐപിസിസി) 2021 ഓഗസ്റ്റ് ഒന്‍പതിന് പുറത്തിറക്കിയ അവരുടെ ആറാമത്തെ മൂല്യനിർണ്ണയ റിപ്പോർട്ടിന്‍റെ ആദ്യഭാഗത്തില്‍ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴ ലഭ്യതയുടെ ഘടന കുറയുന്നതായി നിരീക്ഷക്കപ്പെട്ടെങ്കിലും പിന്നീട് മഴ ലഭ്യത ദീര്‍ഘകാലത്തേക്ക് ഉയരുന്നതായും വിദഗ്ധര്‍ വിലയിരുത്തി. എന്നാല്‍ മഴക്കാലത്ത് ഉടനീളം ആവശ്യമായ അളവില്‍ ഈ മഴ ലഭിക്കുകയില്ല. ചുരുങ്ങിയ സമയത്ത് അതിശക്തമായ മഴ ലഭിക്കുന്ന പ്രതിഭാസമാണ് രാജ്യത്ത് ഉടനീളം ഇപ്പോള്‍ കണ്ട് വരുന്നത്. ദീര്‍ഘകാലം നീണ്ട് നില്‍ക്കുന്ന മഴക്കാലവും ഇല്ലായിരിക്കുകയാണ്.ഇത്തരം ഇടവിട്ടുള്ള ശക്തമായ മഴ ലഭിക്കുന്നുണ്ടെങ്കിലും കണക്കുകള്‍ പ്രകാരം ലഭ്യമാകുന്ന ശരാശരി മഴയില്‍ വലിയ കുറവാണ് വന്നിരിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
വരാനിരിക്കുന്നത് അതിതീവ്ര മഴയും, പ്രളയവും വരള്‍ച്ചയുമാണെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ റിസര്‍ച്ചിലെ സെന്‍റര്‍ ഫോര്‍ ക്ലൈമെറ്റ് ചേഞ്ച് റിസര്‍ച്ച് (സിസിസിആര്‍) എക്‌സിക്യൂട്ട് ഡയറക്‌ടര്‍ ആര്‍.കൃഷ്ണന്‍റെ വിലയിരുത്തല്‍. മണ്ണിന്‍റെ ഈർപ്പം കുറയുന്നതിന് കാരണമാകും വിധം ചൂട് കൂടുന്നതിനനുസരിച്ച് ബാഷ്പീകരണം അമിതമായി നടക്കുകയും ഇത് മൂലം വരള്‍ച്ചയക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
2022ലെ ‘മണ്‍സൂണ്‍ വരൾച്ച’
റിപ്പോര്‍ട്ടില്‍ വിശദീകരിച്ച പോലെ 2022ല്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാലാവസ്ഥ വ്യതിയാനം മൂലം ഇത്തരം മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷത്തിന് മുന്‍പ് സംഭവിച്ച ഉഷ്ണതരംഗം കാര്‍ഷിക മേഖലയെ സാരമായി തന്നെ ബാധിച്ചു.
കാലവര്‍ഷത്തിന്‍റെ ദൈര്‍ഘ്യവും മഴയുടെ ലഭ്യതയും പരിശോധിച്ചാല്‍ കണക്കുകൾ സാധാരണയായി തോന്നുമെങ്കിലും അതിതീവ്രമായ രണ്ട് ദുരന്തങ്ങളാണ് നാം ഇന്ന് നേരിടുന്നത്. തീവ്രമായ മഴയെ തുടര്‍ന്ന് ഒരു ഭാഗത്ത് വലിയ പ്രളയമുണ്ടാകുമ്പോള്‍ ഉത്തരേന്ത്യയിലെ ഗംഗാ നദി പോലെയുള്ള പ്രദേശങ്ങളില്‍ അതിഭീകരമായ വരള്‍ച്ചായാണ് അനുഭവപ്പെടുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രളയങ്ങളാണ് മഴ അധികമായി ലഭിക്കുന്നു എന്ന് തോന്നലിന് കാരണം. എന്നാല്‍ ഇതിന് ബാലന്‍സ് ചെയ്യും വിധമാണ് മറുവശത്ത് വരള്‍ച്ചയും സംഭവിക്കുന്നത്. അതിനാല്‍ ലഭിക്കുന്ന മഴയുടെ ദൗര്‍ലഭ്യം എത്രത്തോളമാണെന്ന് സാധരണക്കാരെ സംബന്ധിച്ച് വ്യക്തമല്ല.
റിപ്പോർട്ടുകൾ പ്രകാരം, 1901ജൂൺ 1 മുതല്‍ 1901 ഓഗസ്റ്റ് 20 വരെയുളഅള കാലയളവിലാണ് ഗംഗാ സമതലങ്ങളിൽ ഏറ്റവും കുറവ് മഴ ലഭിച്ചത്. അതെ സമയം 1901ലെ റെക്കോർഡുകള്‍ പരിശോധിച്ചാല്‍ രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളില്‍ ചരിത്രത്തില്‍ മൂന്നാം തവണയായി ഏറ്റവും അധികം മഴ ലഭിച്ച വര്‍ഷം കൂടിയായിരുന്നു അത്. അതുകൊണ്ട് തന്നെ ഗംഗാ സമതലത്തിലെ മഴയുടെ കുറവ് പ്രദേശത്തെ സാരമായി ബാധിക്കുകയും ചെയ്തില്ല. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുള്ള ഈ വര്‍ഷത്തെ മാറ്റങ്ങള്‍ ഏത്രത്തോളം തീവ്രമാണെന്നത് മുന്‍കാലങ്ങളിലെ രേഖകള്‍ താരതമ്യം ചെയ്യുന്നതില്‍ നിന്നും തന്നെ വ്യക്തമാണ്.
കാലവര്‍ഷ കാലത്തെ വരൾച്ച പോലുള്ള അവസ്ഥ രാജ്യത്തുടനീളമുള്ള കർഷകരെ ബാധിച്ചു, പ്രത്യേകിച്ച് നെല്ലുൽപാദിപ്പിക്കുന്ന പല സംസ്ഥാനങ്ങളിലും നെൽകർഷകരെ ഇത് സാരമായി ബാധിച്ചു. ഈ ഖാരിഫ് സീസണിൽ (മഴക്കാലത്ത് കൃഷി ചെയ്യുന്ന വിളകള്‍) മുന്‍ കാലങ്ങളിലെ അപേക്ഷിച്ച് 13 ശതമാനം ഇടിവാണ് നെല്‍കൃഷിയില്‍ കുറവ് വന്നത്. കഴിഞ്ഞ സീസണില്‍ 26.70 ദശലക്ഷം ഹെക്ടറിൽ നിന്ന് ഇത്തവണം 23.15 ദശലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങളിലാണ് രാജ്യത്തെ നെല്‍ കര്‍ഷകര്‍ കൃഷി ഇറക്കിയതെന്നാണ് റിപ്പോര്‍ട്ട്.
വടക്ക് കിഴക്കൻ ഇന്ത്യ
അസാമിലും മേഘാലയയിലും 122 വർഷത്തിനിടയിലെ ഏറ്റവും അധികം മഴയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ജൂണിൽ 858.1 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1966ലെ 789.5 മില്ലീമീറ്റര്‍ എന്ന മുൻകാല റെക്കോർഡ് ഇത്തവണ തിരുത്തുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ തൊട്ടടുത്ത ജൂലൈ മാസത്തില്‍ 122 വര്‍ഷത്തിനടയിലെ ഏറ്റവും ഉയര്‍ന്ന ചൂടും വടക്കുകിഴക്കന്‍ ഇന്ത്യയ്ക്ക് അനുഭവിക്കേണ്ടി വന്നു. ജൂലൈ 1 നും 26 നും ഇടയിൽ അസാമിൽ 204.5 മില്ലീമീറ്ററും (45% കുറവ്) മേഘാലയയിൽ 262.5 മില്ലീമീറ്ററും (65% കുറവ്) മഴ രേഖപ്പെടുത്തി.
ജൂൺ മാസത്തിലെ ശക്തമായ പ്രളയത്തിന് ശേഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ അസാം പൊടുന്നനെ തീവ്രമായ വരൾച്ചയെയും അഭിമുഖീകരിക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ ആയിരക്കണക്കിന് ഹെക്ടർ നെൽകൃഷി നശിച്ചതിനാൽ സംസ്ഥാനത്തുടനീളമുള്ള കര്‍ഷകരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. പ്രളയത്തെ തുടര്‍ന്നുള്ള കൃഷിനാശം മറികടക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ കമ്മ്യൂണിറ്റി നെൽക്കൃഷിത്തോട്ടങ്ങൾ ആരംഭിച്ചെങ്കിലും വരൾച്ചയെ തുടര്‍ന്ന് നെൽത്തൈകൾ പറിച്ചുനടുന്നതിന് ആവശ്യമായ ജലസേചനം ക്രമീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലനില്‍ക്കുന്നതെന്നും പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുപിയും ഝാർഖണ്ഡും
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തർപ്രദേശിലും ഝാർഖണ്ഡിലും 122 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1901ൽ റെക്കോർഡ് സൂക്ഷിക്കൽ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വരണ്ട മൺസൂൺ കാലത്തിനാണ് ഇരു സംസ്ഥാനങ്ങളും സാക്ഷ്യം വഹിക്കുന്നത്.
ജൂൺ ഒന്നിനും ഓഗസ്റ്റ് പതിനാലിനും ഇടയിൽ ഝാർഖണ്ഡിൽ 39 ശതമാനമാണ് മഴയില്‍ വന്ന കുറവ്. ഐഎംഡി ഡേറ്റ പ്രകാരം 18 ജില്ലകളിലാണ് ശരാശരിയില്‍ താഴെ മഴ ലഭിച്ചതെന്നാണ് കണക്ക്. കഴിഞ്ഞ സീസണിൽ 16.3 ലക്ഷം ഹെക്ടറിൽ നെല്ല് വിതച്ച സ്ഥാനത്ത് 2022 ഓഗസ്റ്റ് 15 വരെ 5.4 ലക്ഷം ഹെക്ടറിൽ മാത്രമാണ് നെല്‍ കൃഷിക്ക് നടക്കുന്നത്. ഝാർഖണ്ഡിലെ 15 ജില്ലകളിൽ മഴ കുറവുള്ള 97 ബ്ലോക്കുകൾ വരൾച്ച മേഖലകളായി കണക്കാക്കുന്ന മാനദണ്ഡങ്ങൾ ഉള്‍പ്പെട്ടുകഴിഞ്ഞു.
ഉത്തർപ്രദേശിൽ, ജൂൺ ഒന്നിനും ഓഗസ്റ്റ് പതിനാലിനും ഇടയിൽ 44 ശതമാനമാണ് മഴയില്‍ വന്ന കുറവ്. 64 ജില്ലകളിൽ ഈ മൺസൂണിൽ സാധാരണയിലും കുറവ് മഴയാണ് ലഭിച്ചത്. ഇപ്പോൾ വരൾച്ചയിലേക്ക് നീങ്ങുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. നെല്‍ കര്‍ഷകരെ സാരമായി തന്നെ ഇത് ബാധിച്ചിട്ടുണ്ട്. തുടക്കത്തിൽ മഴയുടെ കാലതാമസവും പിന്നീട് വന്ന മഴയുടെ ദൗര്‍ലഭ്യവും കിഴക്കൻ യുപിയിലെ സ്ഥിതി മോശമാക്കി. കാരണം ഇവിടെ മഴ ദീർഘകാല ശരാശരിയേക്കാൾ (എൽപിഎ) 50ശതമാനം കുറവാണ് ലഭിച്ചത്.
ബീഹാർ
ഓഗസ്ത് 14 വരെ ഈ മൺസൂൺ കാലയളവില്‍ 39 ശതമാനമാണ് മഴയില്‍ വന്ന കുറവ്. അതയാത് 385.7 മില്ലി മീറ്റര്‍ മഴ മാത്രമാണ് ഓഗസ്റ്റ് വരെ ബിഹാറില്‍ ലഭിച്ച ആകെ മഴ. ഇപ്പോള്‍ ബീഹാര്‍ കടുത്ത വരൾച്ചയുടെ അവസ്ഥയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ 50 വർഷത്തിനിടയിൽ ബീഹാറിൽ 400 മില്ലീമീറ്ററിൽ താഴെ മാത്രമാണ് മഴ ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ നെൽവയലുകൾ വരണ്ടുണങ്ങിയതിനെ തുടര്‍ന്ന് പാടങ്ങളില്‍ വിള്ളലുകൾ രൂപപ്പെട്ടതായും ആഗസ്ത് 15 വരെ നെൽച്ചെടികളുടെ പറിച്ചുനടൽ ലക്ഷ്യത്തിന്‍റെ 78.28 ശതമാനം മാത്രമാണ് പൂർത്തിയായതെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വരൾച്ചയിലേക്കാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെ മിന്നല്‍ വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും
2021ൽ പോലും ജൂണിലെ മൺസൂൺ സാധാരണയേക്കള്‍110 ശതമാനം ആരോഗ്യത്തോടെയാണ് ആരംഭിച്ചത്. എന്നാല്‍ ജൂലൈയിൽ ഇത് 93 ശതമാനമായി കുറഞ്ഞു. അതോടെ ഓഗസ്റ്റിലെ വരൾച്ച സാധ്യത 76 ശതമാനമായി വര്‍ദ്ധിച്ചു. സെപ്റ്റംബറില്‍ ആവട്ടെ മഴയുടെ ദീര്‍ഘകാല ശരാശരി 135ശതമാനമായി കുതിച്ചു. എന്നാല്‍ ഇത്തരം അതിതീവ്രമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ കര്‍ഷകര്‍ക്ക് തീരെ ഗുണകരമല്ല.
ഇത്തരത്തിലുള്ള കാലാവസ്ഥ വ്യതിയാനം ഭാവിയിൽ ഇന്ത്യയിൽ പെട്ടെന്നുള്ള വരൾച്ച ആവര്‍ത്തിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ്. വിള ഉൽപ്പാദനത്തിലും ജലസേചനത്തെയും ഭൂഗർഭജലത്തിന്‍റെ ലഭ്യതയെയും പ്രതികൂലമായി ബാധിക്കുമെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗാന്ധിനഗർ നടത്തിയ ഒരു പഠനം പറയുന്നു.
ഗവേഷകർ പറയുന്നതനുസരിച്ച് മണ്ണിന്‍റെ ഈർപ്പം ദ്രുതഗതിയില്‍ ശോഷണം സംഭവിക്കുന്നത് മൂലമാണ് പെട്ടെന്നുള്ള വരൾച്ച ഉണ്ടാകുന്നത്. വെറും രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഒരു വലിയ പ്രദേശത്തെ തന്നെ ബാധിക്കും വിധമാണ് വരള്‍ച്ചെയുടെ ആഘാതം. കര്‍ഷകരെ സംബന്ധിച്ചടുത്തോളം ഇത് വിളകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും.
മൺസൂണിന് ഇടവേളകളോ കാലതാമസമോ സംഭവിച്ച സാഹചര്യങ്ങളിലാണ് ഇന്ത്യയിൽ പെട്ടെന്നുള്ള വരൾച്ചയ്ക്ക് കാരണമെന്ന് ഞങ്ങളുടെ കണ്ടെത്തല്‍. മിന്നല്‍ വരൾച്ചകളുടെ എണ്ണം ഭാവിയില്‍ ഇനി വർദ്ധിക്കുമെന്ന് ഐഐടി ഗാന്ധിനഗറിലെ സിവിൽ എഞ്ചിനീയറിങ് അസോസിയേറ്റ് പ്രൊഫസർ വിമൽ മിശ്ര പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ഭാവിയിൽ ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മൺസൂൺ ഇടവേളകളും അന്തരീക്ഷ താപനിലയുടെ വ്യതിയാനവും ഇന്ത്യയിൽ മിന്നല്‍ വരൾച്ചയെ കൂടുതൽ വഷളാക്കുമെന്നും മിശ്ര പിടിഐയോട് പറഞ്ഞു.നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം അനുസരിച്ച്, 1980-2015 കാലഘട്ടത്തിലെ മണ്‍സൂണ്‍ കാലത്താണ് ഇന്ത്യയിൽ ഏറ്റവും വരൾച്ച സംഭവിച്ചിട്ടുള്ളത്. പ്രധാനമായും മെയ് മുതൽ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലായിരുന്നു ഇത്. രാജ്യത്തിന്‍റെ മധ്യ- വടക്കുപടിഞ്ഞാറൻ, വടക്ക്-കിഴക്കൻ മേഖലകളെയാണ് ഇത് സാരമായി ബാധിച്ചതെന്നും പഠനം പറയുന്നു.
Translated by: Harishankar Prasad