Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
Physical Address
23,24,25 & 26, 2nd Floor, Software Technology Park India, Opp: Garware Stadium,MIDC, Chikalthana, Aurangabad, Maharashtra – 431001 India
“ഭൂമിയുടെ ശ്വാസകോശം” എന്ന് അറിയപ്പെടുന്ന അമസോൺ കാടുകൾ വംശനാശത്തിൻ്റെ വക്കിലാണ്. ജൈവവൈവിധ്യ സമ്പന്നതയ്ക്ക് പേരുകേട്ട ആമസോൺ മഴക്കാടുകൾ ഏകദേശം 76 ബില്യൺ ടൺ കാർബൺ ഉള്ളിൽ സംഭരിച്ചുവെക്കുന്നുണ്ട്. ആമസോണിലെ മരങ്ങൾ പ്രതിദിനം 20 ബില്യൺ ടൺ ജലം അന്തരീക്ഷത്തിലേക്ക് വിടുന്നു, അങ്ങനെ ആഗോള, പ്രാദേശിക കാർബൺ, ജല ചക്രങ്ങളിൽ അമസോൺ കാടുകള്‍ക്കുള്ള പങ്ക് നിർണായകമാണ്.
എന്നാൽ ഇന്ന് ഈ കാടിൻ്റെ വിസ്തീർണ്ണം ഭയാനകമായ തോതിൽ ചുരുങ്ങികൊണ്ടിരിക്കുന്നു.
ആമസോൺ മഴക്കാടുകളുടെ പ്രാധാന്യം
ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകളാണ് അമസോൺ. ഗയാന, സുരിനാം, ഫ്രഞ്ച് ഗിനിയ, പെറു, വെനിസ്വേല, ഇക്വഡോർ, ബൊളീവിയ ഉൽപ്പടെ ഏകദേശം 2.5 ദശലക്ഷം ചതുരശ്ര മൈൽ വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെ 10%-ത്തിലധികം ജീവജാലങ്ങളുടെയും നിരവധി പ്രാദേശിക ജീവ വൈവിധ്യങ്ങളുടെയും ആവാസവ്യവസ്ഥയുടെ വന്‍ സംഭരണിയാണ് അമസോൺ. എകദേശം ഭൂമിയിലെ 18% വാസ്കുലർ സസ്യജാലങ്ങളും 14% പക്ഷികളും 9% സസ്തനികളും 8% ഉഭയജീവികളും 18% ഉഷ്ണമേഖലാ മത്സ്യങ്ങളും ആമസോണിൽ കാണപ്പെടുന്നു. എന്നിരുന്നാലും ജൈവവൈവിധ്യത്തിൻ്റെ ഏകദേശം 90% ഇപ്പോഴും തിരിച്ചറിയപ്പെട്ടിട്ടില്ല എന്നാണ് പ്രാദേശികവാദം. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് റിപ്പോർട്ട്”ലിവിംഗ് ആമസോൺ റിപ്പോർട്ട് 2022” അനുസരിച്ച് ഏകദേശം 47 ദശലക്ഷം ആളുകൾ ആമസോണിനെ ആശ്രയിക്കുന്നുണ്ട്. അവയിൽ 51 തദ്ദേശ ഗ്രൂപ്പുകളിൽ നിന്നുള്ള 2.2 ദശലക്ഷം പേരും ഒറ്റപ്പെട്ടോ പ്രാഥമിക സമ്പർക്കത്തിലോ താമസിക്കുന്ന ഗ്രൂപ്പുകളാണ് .
കാലാവസ്ഥാ നിയന്ത്രണത്തിനുള്ള സംഭാവന
ഭൂമിയുടെ കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ ആമസോൺ വലിയ പങ്കു വഹിക്കുന്നു. ബയോമിൻ്റെ പാരിസ്ഥിതിക ഘടനയും അറ്റ്ലാന്‍റിക് സമുദ്രത്തിനും ആൻഡീസിനും ഇടയിലുള്ള തെക്കേ അമേരിക്കയുടെ ഭൂമധ്യരേഖയിലുള്ള പ്രദേശത്തിൻ്റെ സ്ഥാനവും ഭൂഖണ്ഡത്തിലുടനീളം അനുകൂലമായ കാലാവസ്ഥാ സൃഷ്ടിക്കുന്ന “ഒരു ജലവൈദ്യുത എഞ്ചിൻ” ആയി മാറുന്നു. വനങ്ങളെ “ഭീമൻ എയർ കണ്ടീഷണറുകൾ” എന്ന് കരുതാം, കാരണം അവ മണ്ണിൽ നിന്ന് വെള്ളം വലിച്ചെടുത്ത് ബാഷ്പീകരണത്തിലൂടെ ഉയർന്ന ഉയരത്തിലേക്ക് എത്തിക്കാന്‍ ഒരു ജൈവ പമ്പായി പ്രവർത്തിക്കുന്നു. ഇവയെ ആമസോണിൻ്റെ ‘പറക്കുന്ന നദികൾ’ എന്നാണ് അറിയപ്പെടുന്നത്. അവ അന്തരീക്ഷത്തിൽ ഘനീഭവിക്കുകയും മഴയായി മാറുകയും ചെയ്യുന്നു. ഈ പ്രക്രിയ അന്തരീക്ഷവും ഭൂമിയും തമ്മിലുള്ള ഊർജവും ഈർപ്പവും കൈമാറ്റം ചെയ്യാൻ സഹായിക്കുന്നു.
ആഗോള കാലാവസ്ഥയെ സുസ്ഥിരമാക്കുന്നതിന് ആമസോണിൻ്റെ ജലശാസ്‌ത്ര പ്രവർത്തനങ്ങളും അതിൻ്റെ ആവാസവ്യവസ്ഥകളും നിര്‍ണ്ണായക സംഭാവന നല്‍കുന്നു. ഇതിനു കാരണം വനത്തിന്‍റെ മണ്ണിലും സസ്യജാലങ്ങളിലും 150-200 ബില്യൺ ടൺ കാർബൺ (367 മുതൽ 733 GtCO2 വരെ) സംഭരിക്കാനുള്ള കഴിവുണ്ട്. ആഗോളതാപനത്തിൻ്റെ തീവ്രത നിയന്ത്രിക്കൻ ആവശ്യമായ കാർബൺ ബജറ്റ് 360 നും 510 GtCO2 നും ഇടയിലായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടതിനാൽ, ആമസോൺ നഷ്ടപ്പെടുന്നത് 1.5°C കാലാവസ്ഥാ ലക്ഷ്യത്തിലെത്താനുള്ള അവസരം നഷ്ടപ്പെടുന്നതിന് തുല്യമാണ്.
മഴക്കാടുകൾ നേരിടുന്ന ഭീഷണികൾ
നിർഭാഗ്യവശാൽ, അമസോൺ ജൈവവൈവിധ്യത്തിനും പരമ്പരാഗത സമൂഹങ്ങൾക്കും പലതരം സമ്മർദ്ദങ്ങളും ഭീഷണികളും നേരിടുന്നു. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിനായുള്ള പരിശ്രമത്തിലും സമൂഹത്തിൻ്റെയും സർക്കാരിൻ്റെയും പങ്കാളിത്തം ഇപ്പോഴും വ്യക്തമല്ല. കാരണം പല പ്രവർത്തനങ്ങളും സംരക്ഷണത്തേക്കാളും സാമ്പത്തിക നേട്ടത്തിനാണ് മുൻഗണന നൽകുന്നത്.
ദുർബലമായ ആവാസവ്യവസ്ഥ നിരവധി കാട്ടുതീകൾക്കും വനനശീകരണത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൂടുതലും മനുഷ്യൻ്റെ ഇടപെടലുമായി ബന്ധപ്പെട്ടിരിക്കുന്നു. വനപ്രദേശം വൻതോതിൽ കൃഷിക്കായും, അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും, നഗരവളർച്ചക്കായും ഉപയോഗപ്പെടുത്തി. സുസ്ഥിരമല്ലാത്ത മരം മുറിക്കൽ, ഖനനം, കാലാവസ്ഥാ വ്യതിയാനം എന്നിവ വനനശീകരണത്തിന് ആക്കം കൂട്ടി. ബ്രസീലിയൻ നാഷണൽ സ്പേസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (INPE) പ്രകാരം, 2021 ഓഗസ്റ്റ് 1 മുതൽ 2022 ജൂലൈ 31 വരെ- ഏകദേശം 11,568 ചതുരശ്ര കിലോമീറ്റർ (1,466 ചതുരശ്ര മൈൽ) വനഭൂമി വെട്ടിത്തെളിച്ചു, കൂടാതെ ഏകദേശം 33,116 അഗ്നിശമന ഹോട്ട്സ്പോട്ടുകളും കണ്ടെത്തി.
ആമസോണിൻ്റെ 18% വനപ്രദേശം പശുവളർത്തലിനും, കൃഷിക്കും വേണ്ടി ഭൂമി കൈയ്യേറിയും , തീപിടുത്തം മൂലവും നശിച്ചിരിക്കുന്നു. കൂടാതെ 17% ഡെഗ്രഡേഷൻ മൂലവും നഷ്ടമായിക്കൊണ്ടിരിക്കുന്നു. RAISG റിപ്പോർട്ട് അവകാശപ്പെടുന്നത്, ആമസോൺ വനനശീകരണത്തിൻ്റെ 84% ത്തിന്‍റെയും ഉത്തരവാദിത്തം കാർഷിക പ്രവർത്തനങ്ങൾക്കാണ് എന്നാണ്. (കയ്യേറ്റവും കാട്ടുതീയും കാർഷിക അതിർത്തികളുടെ വികാസവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു). അതേസമയം ആമസോൺ മഴക്കാടുകളിലെ കന്നുകാലി വളർത്തലിൽ നിന്നുള്ള വനനശീകരണമാണ് വാർഷിക ആഗോള CO2 ൻ്റെ ഏകദേശം 2% ഉത്തരവാദിയെന്ന് പറയപ്പെടുന്നു.
ബ്രസീലിൻ്റെ മുൻ പ്രസിഡന്‍റ്, ജെയർ ബോൾസോനാരോ ബ്രസീലിലെ പല പരിസ്ഥിതി സംരക്ഷണ-നിരീക്ഷണ ഏജൻസികളെയും ദുർബലപ്പെടുത്തുന്ന നിയമങ്ങൾ നടപ്പിലാക്കിയിരുന്നു. ഇത് ആമസോൺ മഴക്കാടുകളിൽ വനനശീകരണത്തിനും തീപിടുത്തത്തിനും കാരണമായി. ബോൾസോനാരോയുടെ കീഴിൽ, ബ്രസീലിയൻ ആമസോൺ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വനനശീകരണത്തിനു വഴിതെളിച്ചു. കന്നുകാലി വളർത്തലിനും സോയ വളർത്തലിനും നിലം വൃർത്തിയാക്കാനും വേണ്ടി ആമസോണിൽ മനഃപൂർവമായി തീപിടിത്തങ്ങൾ സൃഷ്ടിച്ചു. 2021-ൽ ബ്രസീലിൽ 44,000 ഹെക്ടറിലധികം (109,000 ഏക്കർ) വനം കത്തിനശിച്ചു. 2021 പഠനം പ്രകാരം “മുരടിച്ച വളര്‍ച്ചയും വനശോഷണവും കാട്ടുതീയും സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള വനത്തിൻ്റെ കഴിവിനെ തടസ്സം ചെയ്യുന്നു”. ഇതാണ് ബ്രസീലിയൻ ആമസോണ്‍ പ്രദേശങ്ങളില്‍ ആഗിരണത്തേക്കാൾ ഉയർന്ന കാർബൺ ഉദ്‌വമനത്തിൻ്റെ പ്രാഥമിക കാരണം.
പുനരുജ്ജീവിപ്പിക്കാനുള്ള ഇലാസ്തികത നഷ്ടപ്പെടുന്നു
പതിറ്റാണ്ടുകളായി ആമസോണിലെ വനനശീകരണവും ആഗോള കാലാവസ്ഥാ വൃതിയാനമൂലം ഉണ്ടാകുന്ന തീപിടുത്തവും വരൾച്ചയുടെ ആവൃത്തി വർദ്ധിപ്പിക്കുകയും ചെയ്തതോടെ വനങ്ങളെ നശിപ്പിക്കുന്ന ഒരു ഫീഡ്‌ബാക്ക് ലൂപ്പ് സൃഷ്ടിക്കുകയും ചെയ്തു. അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്ന പ്രക്രീയ താരതമ്യം ചെയ്താല്‍ ഉഷ്ണമേഖലാ വനങ്ങളെ അപേക്ഷിച്ച് വിരളമായ മരങ്ങളുള്ള പ്രദേശങ്ങൾ വളരെ കുറവ് CO2 മാത്രമേ സംഭരിക്കുകയുള്ളു എന്നതാണു വസ്തുത.
വനനശീകരണത്തിനുമുള്ള മറ്റൊരു കാരണമാണ് ഖനനം. വനമേഖലയുടെ 17% ഖനനത്തിനായി ഉപയോഗിക്കുന്നു, 9.4% (80 ദശലക്ഷം ഹെക്ടർ) എണ്ണപ്പാടങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ഈ പ്രദേശങ്ങളിലെ താപനില 1.2 ഡിഗ്രിയായി ഉയർന്നതായി കണ്ടെത്തി. 2007-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഭൂമിലെ ഏറ്റവും ദുർബലമായ പ്രദേശങ്ങളിലൊന്നാണ് ഇത്. 90% സ്പീഷീസുകളും ഈ താപനിലയിലാണ് ജീവിക്കുന്നത്.
ഖനനവും കാർഷിക മലിനീകരണവും പുറത്തുനിന്നുള്ള ജീവികളുടെ സാന്നിധ്യവും ശുദ്ധജല ആവാസവ്യവസ്ഥയെ ഗണ്യമായി തടസ്സപ്പെടുത്തി. ഇക്കാരണത്താൽ, ഏകദേശം മൂന്നിലൊന്ന് സ്പീഷീസുകളും വംശനാശ ഭീഷണിയിലാണ്. 80 എണ്ണത്തിന് ഇതിനകം വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു. Earth.org പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ എട്ട് തദ്ദേശീയ ഇനങ്ങളായ- ഗോൾഡൻ ലയൺ ടാമറിൻ, ജാഗ്വാർ, ആമസോൺ റിവർ ഡോൾഫിൻ, ജയന്‍റ് ഒട്ടർ, ഉക്കാരി മങ്കി, ഹയാസിന്ത് മക്കാവ്, സൗത്ത് അമേരിക്കൻ ടാപ്പി, വിഷഡാർട്ട് ഫ്രോഗ് എന്നിവ വംശനാശഭീഷണി നേരിടുന്നതായി കണക്കാക്കുന്നു.
ആമസോണിയൻ മേഖലയിലെ 847 ദശലക്ഷം ഹെക്ടറിൽ, 26% വന പ്രദേശങ്ങളും വനനശീകരണത്തിൻ്റെയും ലക്ഷണങ്ങൾ കാണിക്കുന്നു. 20% പുനഃസ്ഥാപിക്കാനാകാത്ത നഷ്ടം വന്നിട്ടുണ്ട്. 6% ഗുരുതരമായ നാശത്തിൻ്റെ വക്കിലുമാണ്. INPE പ്രകാരം, കഴിഞ്ഞ വർഷം ഏകദേശം 12.2 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (4.7 ദശലക്ഷം ചതുരശ്ര മൈൽ) മഴക്കാടുകൾ വെട്ടിത്തെളിച്ചു. നിലവിൽ, ആമസോണിയൻ നദികളിൽ 600-ലധികം ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 20 നിർദ്ദിഷ്ട റോഡ് പദ്ധതികളും 400-ലധികം പ്രവർത്തനക്ഷമമായ അല്ലെങ്കിൽ നിർദ്ദിഷ്ട ഡാമുകളും ഉണ്ട്.
ഇക്കാരണത്താൽ, ആവാസവ്യവസ്ഥ അതിന്‍റെ “ടിപ്പിംഗ് പോയിന്‍റിലേക്ക്” അടുക്കുന്നു. അങ്ങനെ വന്നാല്‍ അത് ഈറന്‍ മഴക്കാടുകളിൽ നിന്ന് വരണ്ട സവാനയിലേക്ക് മാറുകയും നിലവിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാന്‍ കഴിയാതെ പോവുകയും ചെയ്യും. ബൊളീവിയയിലും ബ്രസീലിലെ ആമസോൺ മേഖലയിലും സാവനൈസേഷനിൽ പ്രകടമായ മാറ്റം കാണപ്പെടുന്നു- പെറു, കൊളംബിയ, വെനിസ്വേല, ഇക്വഡോർ എന്നിവിടങ്ങളിൽ 90% പരിവർത്തനവും സംഭവിക്കുന്നു.
കാർബൺ ഉറവിടത്തിലേയ്ക്കുള്ള മാറ്റം
ഗണ്യമായ വനനഷ്ടം കാരണം, ആമസോൺ വനം ഇപ്പോൾ ഒരു കാർബൺ സ്രോതസ്സായി പ്രവർത്തിക്കുന്നു, വനനശീകരണത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ഫലമായി വനം തന്നെ കാർബൺ പുറന്തള്ളുന്നു എന്നാണ് സമീപകാല പഠനം വെളിപ്പെടുത്തുന്നത്. എന്നാൽ തദ്ദേശവാസികളുടെ അധീനതയിലുള്ള ചില പ്രദേശങ്ങൾ 2001-2021 മുതൽ ശക്തമായ നെറ്റ് കാർബൺ സിങ്കുകൾ കാണിക്കുന്നു, ഓരോ വർഷവും 340 ദശലക്ഷം ടൺ CO2 യാണ് ഈവഴി ചോര്‍ന്ന് പോകുന്നത്.
INPE യിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഗവേഷകർ 2010 നും 2018 നും ഇടയിൽ കാർബൺ ഡൈ ഓക്സൈഡിന്‍റെയും കാർബൺ മോണോക്സൈഡിന്‍റെയും സാന്ദ്രത ആമസോണിൽ നിന്ന് 4,500 മീറ്റർ വരെ 590 ഫ്ലൈ ഓവറുകൾ ഉപയോഗിച്ച് അളന്നു. ആമസോണിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ മൊത്തം കാർബൺ പുറന്തള്ളൽ പടിഞ്ഞാറൻ പ്രദേശങ്ങളേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി. ഉയർന്ന ജനസാന്ദ്രതയുള്ള കിഴക്കൻ ആമസോണിൽ, പ്രത്യേകിച്ച് തെക്കുകിഴക്കൻ പ്രദേശങ്ങളിൽ മരം വെട്ടലും കന്നുകാലി വളർത്തലും വർദ്ധിക്കുന്നു. വരൾച്ച, തീ, വനനശീകരണം എന്നിവയിൽ നിന്ന് കരകയറാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ മരങ്ങളുടെ “പ്രതിരോധശേഷി നഷ്ടപ്പെടുന്നതിൻ്റെ” ലക്ഷണങ്ങളാണ് ഈ കാർബൺ പുറന്തള്ളൽ. ഇത് തുടരുകയാണെങ്കിൽ, “ഡൈബാക്ക്” അവസ്ഥയിലേക്ക് നയിക്കും. ആ നിർണായക ഘട്ടത്തിലേയ്ക്ക് എപ്പോൾ എത്തിച്ചേരുമെന്ന് വ്യക്തമല്ല, പക്ഷേ ആ ഘട്ടം എത്തിക്കഴിഞ്ഞാൽ ആമസോൺ ഒരു സവന്നയായി മാറും, പുൽമേടുകളും മരങ്ങളും ഇടകലർന്ന വളരെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥ.
ആമസോണിൽ സംഭരിച്ചിരിക്കുന്ന കാർബണിൻ്റെ ഭൂരിഭാഗവും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും. ഇത് താപനിലയും ഈർപ്പവും വർദ്ധിപ്പിക്കും, പ്രത്യേകിച്ച് വരണ്ട സീസണിൽ. കാർബൺ സംഭരിക്കാനും ആഗിരണം ചെയ്യാനുമുള്ള മഴക്കാടുകളുടെ കഴിവിനെ വരണ്ട കാലങ്ങളുടെ തീവ്രതയും അതുപോലെ തന്നെ ഉയർന്ന തോതിലുള്ള വനനശീകരണവും കാട്ടുതീയും സാരമായി ബാധിച്ചിട്ടുണ്ട്. ആമസോണിന്‍റെ 20% വനനശീകരണം 90 ബില്യൺ ടൺ CO2 അന്തരീക്ഷത്തിലേക്ക് പുറപ്പെടുവിക്കുമെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു, ഇത് വനത്തെ ഒരു സവന്നയാക്കി മാറ്റുകയും തെക്കേ അമേരിക്കയിലുടനീളം മഴയെ തടസ്സപ്പെടുത്തുകയും ചെയ്യും.
ബൊളീവിയയിലും ബ്രസീലിലുമാണ് ആമസോണിൻ്റെ ഈ മാറ്റങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിച്ചത്. ബൊളീവിയയിൽ, മഴയുടെ അളവ് 17% കുറഞ്ഞു, താപനില 1 ഡിഗ്രി സെൽഷ്യസിലധികം വർദ്ധിച്ചുതായി കണ്ടുവരുന്നു.
തദ്ദേശീയ ഗ്രൂപ്പുകളുടെ വിധി
ആമസോൺ മഴക്കാടുകളുടെ നിലവിലെ അവസ്ഥ കാരണം സസ്യജന്തുജാലങ്ങൾ മാത്രമല്ല, തദ്ദേശീയ ഗ്രൂപ്പുകളും ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നു. ഏകദേശം 32,000 മുതൽ 39,000 വർഷങ്ങൾക്ക് മുമ്പാണ് അവിടെ ആദ്യത്തെ മനുഷ്യവാസ കേന്ദ്രങ്ങൾ ഉണ്ടായതെന്ന് കണക്കാക്കപ്പെടുന്നു. അതിനുശേഷം, മഴക്കാടുകളുടെ ഗുണങ്ങളും പരിമിതികളും സമ്മിശ്രമായി വനത്തിനുള്ളിലെ മനുഷ്യ ജീവിതങ്ങളെ വിജയകരമായി പോഷിപ്പിച്ചു. ആമസോണിലെ ഒമ്പത് രാജ്യങ്ങളിലും സമ്പർക്കം പുലർത്താത്ത പ്രദേശവാസി ഗ്രൂപ്പുകള്‍ (“സ്വമേധയാ ഒറ്റപ്പെട്ടു ജീവിക്കുന്നവർ” എന്ന് അറിയപ്പെടുന്നു) ഇപ്പോഴും നിലവിലുണ്ട്. കൂടുതലും ബ്രസീലിൽ കേന്ദ്രീകരിച്ച് ജീവിക്കുന്നു. ഭക്ഷണം, മരുന്ന്, പാർപ്പിടം എന്നിവയുൾപ്പെടെയുള്ള അവരുടെ എല്ലാ ആവശ്യങ്ങൾക്കും അവർ പൂർണ്ണമായും വനത്തെ ആശ്രയിക്കുന്നതിനാൽ, വനനശീകരണത്തിൽ നിന്നും തീപിടുത്തത്തിൽ നിന്നും ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരിൽ “സമ്പർക്കമില്ലാത്ത തദ്ദേശീയര്‍” ഉൾപ്പെടുന്നു. വനനശീകരണം വീടുകൾ വിട്ടുപോകാനും പ്രദേശത്തിന് പുറത്തുള്ള ആളുകളുമായി സമ്പർക്കം പുലർത്താനും അവരെ നിർബന്ധിച്ചേക്കാം. വനത്തിനുള്ളിലെ ആവാസ വ്യവസ്ഥ മാത്രം ശീലിച്ച ഇക്കൂട്ടര്‍ക്ക് ഇങ്ങനെയുള്ള മാറ്റങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ പ്രതിരോധശേഷി നഷ്ടപ്പെടുകയോ കുറയുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. കൂടാതെ വിവിധ അണുബാധകള്‍ ഇവരെ ആക്രമിച്ചേക്കാം. സർവൈവൽ ഇന്റർനാഷണൽ കണക്കുകൾ പ്രകാരം, പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത നാല് ഗ്രൂപ്പുകൾ- (ബനാനൽ ദ്വീപിലെ ആവാ മനുഷ്യര്‍, മാരൻഹാവോ സംസ്ഥാനത്തിൻ്റെ അവ അരാരിബോയ പ്രാദേശിക റിസർവിൽ, ഊരു ഐ വാവു വൌ, റോണ്ടോണിയ സംസ്ഥാനത്തെ തദ്ദേശീയ പ്രദേശം, കരാർ ഒപ്പിട്ട പാരാ സംസ്ഥാനത്തെ പ്രദേശം) 2020 മുതൽ ഗുരുതരമായ കാട്ടുതീ ഭീഷണി നേരിടുന്നു. കൂടാതെ, ബ്രസീലിലെ പാന്‍റനൽ തണ്ണീർത്തടങ്ങളിലെ തീയും വനനശീകരണവും- നിരോധിത ഭൂമിയിൽ നിന്നുള്ള മണ്ണൊലിപ്പിന് കാരണമായി. അധിക ജൈവവസ്തുക്കളും ചാരവും ജലമലിനീകരണത്തിന് കാരണമായി.
നൂറ്റാണ്ടുകളായി യാനോമാമി ഗ്രൂപ്പ് മത്സ്യബന്ധനം, വേട്ടയാടൽ, പഴങ്ങൾ ശേഖരിക്കൽ എന്നീ ജീവിത മാര്‍ഗങ്ങളുമായി വനമേഖലയിൽ (ബ്രസീലിനും വെനിസ്വേലയ്ക്കും ഇടയിലുള്ള അതിർത്തി) വസിക്കുന്നുവരാണ്. അവർക്ക് അവരുടെ നാടും സംസ്കാരവും പാരമ്പര്യവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് നീങ്ങികൊണ്ടിരിക്കുന്നത്. യാനോമാമി പ്രദേശം ദേശീയ സംരക്ഷിത പ്രദേശമായി തരംതിരിച്ചിട്ടുണ്ടെങ്കിലും, ഇവിടെ 20,000-ത്തിലധികം അനധികൃത സ്വർണ്ണ ഖനിത്തൊഴിലാളികളുണ്ട്. (ഖനി പ്രാദേശികമായി ഗരിമ്പീറോസ് എന്നറിയപ്പെടുന്നു). തൊഴിലാളികള്‍ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള ധാതുക്കളും വേർതിരിച്ചെടുക്കുകയും വനങ്ങൾ വെട്ടിമാറ്റുകയും ചെയ്യുന്നു. ഗ്രിറ്റിൽ നിന്ന് സ്വർണ്ണം വേർതിരിക്കുന്നത് മെർക്കുറി ഉപയോഗിച്ചാണ്. ഇവ നദികളെ മലിനമാക്കുകയും മെർക്കുറി വിഷബാധ, കുട്ടികളുടെ പോഷകാഹാരക്കുറവ് തുടങ്ങിയ മാരകമായ രോഗങ്ങൾക്കും പരമ്പരാഗത ഭക്ഷണക്രമം വരുന്ന മാറ്റങ്ങളും, ഗരിമ്പീറോസ് മൂലം വെള്ളം കെട്ടിക്കിടക്കുന്നതിൻ്റെ ഫലമായി മലേറിയയുടെ പോലുള്ള രോഗങ്ങൾ വർദ്ധിച്ചുവരുകയും ചെയ്യുന്നു.
ബ്രസീലിയൻ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക സ്വദേശി വനിത ജോനിയ വാപിചാന അഭിപ്രായപ്പെടുന്നത്: “നാശം വിതക്കുന്ന ഗരിമ്പീറോസും സാമ്പത്തിക താൽപ്പര്യങ്ങളും ജൈവവൈവിധ്യത്തിനും തദ്ദേശീയ ജീവിതത്തിൻ്റെ നിലനിൽപ്പിനും ഭീഷണി ഉയർത്തുന്നു. “ഗണ്യമായ സാമ്പത്തിക സ്വാധീനമുള്ള വ്യക്തികൾക്കായി പ്രവർത്തിക്കുന്ന ലോഗ്ഗർമാരും ഖനിത്തൊഴിലാളികളും കൂടുതൽ വർദ്ധിച്ചു. സംഘടിത കുറ്റകൃത്യങ്ങൾ മേഖലയിലുടനീളം വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു”. പാരിസ്ഥിതികവും ആരോഗ്യപരവുമായ തകർച്ചയുടെ ഫലമായി തദ്ദേശവാസികൾ വംശനാശ ഭീഷണിയിലാണ്.” 1985 മുതൽ 2020 വരെയുള്ള ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കി RAISG യുടെ റിപ്പോർട്ട് പറയുന്നത്: “വനനശീകരണത്തിൻ്റെ നിലവിലെ പ്രവണത തുടരുകയാണെങ്കിൽ, ഇന്ന് നമുക്കറിയാവുന്ന ആമസോൺ 2025 ൽ പൂർണ്ണമായും നശിച്ചിരിക്കും. ആമസോണിൻ്റെ സംരക്ഷണത്തിനും പ്രദേശം ഉൾക്കൊള്ളുന്ന രാജ്യങ്ങളുടെ വികസനത്തിനുമിടയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്ന രീതികളുടെയും തന്ത്രങ്ങളുടെയും സംയോജനം ആവശ്യമാണ്. ആമസോൺ വനങ്ങൾ നമ്മുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായതിനാൽ, സുസ്ഥിരതയുടെ ശക്തമായ കാഴ്ചപ്പാടും വനനശീകരണമോ പരിവർത്തനമോ ഉൾപ്പെടാത്ത ഒരു വികസന മാതൃകയും നടപ്പിലാക്കണം.
Comments are closed.
Hey! Check this site full of deals!
https://www.amazoniadeals.com